രേണുക വേണു|
Last Modified വ്യാഴം, 2 മാര്‍ച്ച് 2023 (11:32 IST)
India vs Australia,
3rd Test - Live Score card : ഇന്‍ഡോര്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് 88 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 197 റണ്‍സിന് ഓള്‍ഔട്ടായി. 146-4 എന്ന നിലയില്‍ നിന്നിരുന്ന ഓസീസിന് പിന്നീട് 51 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടമായി. രവീന്ദ്ര ജഡേജ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ രവിചന്ദ്രന്‍ അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.
ഉസ്മാന്‍ ഖവാജ 147 പന്തില്‍ നാല് ഫോര്‍ സഹിതം 60 റണ്‍സ് നേടി ടോപ് സ്‌കോററായി. മര്‍നസ് ലബുഷാനെ 91 പന്തില്‍ 31 റണ്‍സും സ്റ്റീവ് സ്മിത്ത് 38 പന്തില്‍ 26 റണ്‍സും നേടി. നേരത്തെ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 109 റണ്‍സിന് ഓള്‍ഔട്ടായിരുന്നു.