India vs Australia: ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് പകരം വീട്ടാനുള്ള അവസരം; കങ്കാരുക്കളെ ഓടിക്കുമോ ഇന്ത്യ?

മികച്ച മാര്‍ജിനില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാനായാല്‍ ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പലിശ സഹിതം പകരംവീട്ടിയ പ്രതീതിയാകും ഇന്ത്യക്ക്

രേണുക വേണു| Last Modified തിങ്കള്‍, 24 ജൂണ്‍ 2024 (13:31 IST)

India vs Australia: കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പകരം വീട്ടാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. കരുത്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ കിരീടം ചൂടിയത്.

മികച്ച മാര്‍ജിനില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാനായാല്‍ ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പലിശ സഹിതം പകരംവീട്ടിയ പ്രതീതിയാകും ഇന്ത്യക്ക്. കാരണം ഇന്ത്യയോട് വലിയ മാര്‍ജിനില്‍ തോറ്റാല്‍ ഓസ്‌ട്രേലിയ ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനല്‍ കാണാതെ പുറത്താകും. ഇതിനായാണ് ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്നത്.

സെന്റ് ലൂസിയയിലെ ഡാരന്‍ സമി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മുതലാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. ഇരു ടീമുകളുടേയും സൂപ്പര്‍ എട്ടിലെ അവസാന മത്സരമാണ് ഇത്.

ഇന്ന് ജയിച്ചാല്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ സെമിയില്‍ പ്രവേശിക്കും. ഇന്ത്യക്കെതിരെ തോല്‍ക്കുകയും ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന്‍ മികച്ച മാര്‍ജിനില്‍ ജയിക്കുകയും ചെയ്താല്‍ ഓസ്ട്രേലിയ സെമി കാണാതെ പുറത്താകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :