അഭിറാം മനോഹർ|
Last Modified വെള്ളി, 18 ഡിസംബര്‍ 2020 (16:33 IST)
ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 250 എത്തുന്നതിന് മുൻപ് അവസാനിച്ചെങ്കിലും ഇന്ത്യക്ക് ആശ്വാസമായി കണക്കുകൾ. വിരാട് കോലിയുടെ നായകത്വത്തിന് കീഴിൽ ഇത് പത്താം തവണയാണ്
ഇന്ത്യ 250 താഴെ റൺസിന് പുറത്താകുന്നത്. ഇതിന് മുൻപ് 9 വട്ടം ഇങ്ങനെ സംഭവിച്ചതിൽ അഞ്ചെണ്ണത്തിലും വിജയം ഇന്ത്യയുടെ കൂടെയായിരുന്നു.
ഒരു കളി സമനിലയിലായപ്പോൾ 3 കളികളിൽ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതിൽ രണ്ട് കളികളും ഈ വർഷം ന്യൂസിലൻഡിന് എതിരെയായിരുന്നു. രണ്ടാം ദിവസം ആറ് വിക്കറ്റ് നഷ്ടത്തിൽ 233 റൺസ് എന്ന നിലയിലാണ് ഇന്ത്യ ആരംഭിച്ചതെങ്കിലും 11 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകളും നഷ്ടപ്പെടുകയായിരുന്നു. അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് 191 റൺസ് മാത്രമെ നേടാനായുള്ളു. 73 റൺസുമായി പുറത്താകാതെ നിന്ന നായകൻ ടിം പെയ്‌നും 47 റൺസെടുത്ത മാർക്കസ് ലെബുഷെയ്‌നും മാത്രമാണ് ഓസീസ് നിരയിൽ തിളങ്ങിയത്. ഇന്ത്യയ്‌ക്ക് വേണ്ടി രവിചന്ദ്ര അശ്വിൻ 4 വിക്കറ്റെടുത്തു.