രേണുക വേണു|
Last Updated:
വെള്ളി, 14 ജൂണ്‍ 2024 (10:49 IST)
India in Super 8: ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ 8 ല്‍ ഇന്ത്യയുടെ എതിരാളികള്‍ ആരൊക്കെ ആയിരിക്കുമെന്ന് ഏറെക്കുറെ തീരുമാനമായി. മൂന്ന് മത്സരങ്ങളാണ് സൂപ്പര്‍ 8 ല്‍ ഓരോ ടീമിനും ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനത്ത് വരുന്ന ടീമുകളാണ് സൂപ്പര്‍ 8 ലേക്ക് യോഗ്യത നേടുന്നത്. ഗ്രൂപ്പ് 'എ'യില്‍ നിന്ന് ഇന്ത്യ സൂപ്പര്‍ 8 ലേക്ക് യോഗ്യത നേടി കഴിഞ്ഞു. സൂപ്പര്‍ 8 ലേക്ക് യോഗ്യത നേടുന്ന എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ച് ഗ്രൂപ്പിലെ ടീമുകള്‍ പരസ്പരം ഓരോ കളികള്‍ കളിക്കുന്ന വിധമാണ് ലോകകകപ്പിലെ സൂപ്പര്‍ 8.
ഗ്രൂപ്പ് ബിയില്‍ നിന്ന് ഇന്ത്യയുടെ എതിരാളികള്‍ ആകുന്നത് ഓസ്‌ട്രേലിയ ആണ്. ഇക്കാര്യത്തില്‍ തീരുമാനമായി കഴിഞ്ഞു. ഗ്രൂപ്പ് സിയില്‍ നിന്ന് ഇന്ത്യയ്ക്ക് എതിരാളികള്‍ അഫ്ഗാനിസ്ഥാന്‍ ആയിരിക്കും. ഇക്കാര്യത്തിലും തീരുമാനമായിട്ടുണ്ട്. ഗ്രൂപ്പ് ഡിയില്‍ നിന്ന് ഏത് ടീമാകും എന്നതിലാണ് പൂര്‍ണമായി വ്യക്തത ലഭിക്കേണ്ടത്. നിലവിലെ സാഹചര്യം അനുസരിച്ച് ബംഗ്ലാദേശ് ആയിരിക്കും ഇന്ത്യക്ക് എതിരാളികള്‍ ആകുക.
അതായത് ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിങ്ങനെയാകും സൂപ്പര്‍ 8 ലെ ഗ്രൂപ്പ് എ. ഇവര്‍ പരസ്പരം ഓരോ കളികള്‍ വീതം കളിക്കും.