ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ്: മഴമൂലം രണ്ടാം ദിന മത്സരം ഉപേക്ഷിച്ചു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (21:05 IST)
ഇന്ത്യ-ഒന്നാം ടെസ്റ്റിലെ രണ്ടാം ദിന മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഒരു പന്ത് പോലും ചെയ്യാൻ സാധിക്കാതെയാണ് മത്സരം ഉപേക്ഷിച്ചത്.

ആദ്യ ദിനത്തിൽ മികച്ച തുടക്കം ലഭിച്ച ഇന്ത്യയ്ക്ക് ഇന്നത്തെ മഴ തിരിച്ചടിയാണ്. സെഞ്ചുറി നേടിയ ഓപ്പണര്‍ കെ.എല്‍.രാഹുലിന്റെ മികവില്‍ ആദ്യ ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തിരുന്നു.122 റണ്‍സുമായി രാഹുലും 40 റണ്‍സെടുത്ത് അജിങ്ക്യ രഹാനെയും പുറത്താവാതെ നില്‍ക്കുന്നു്. മായങ്ക് അഗര്‍വാള്‍ (60), ചേതേശ്വര്‍ പൂജാര (0), വിരാട് കോലി (35) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മൂന്ന് വിക്കറ്റുകളും പേസർ ലുങ്കി എൻഗിഡിയാണ്ണ സ്വന്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :