ധോണിയുടെ കുരുക്കില്‍ ഡിവില്ലിയേഴ്‌സും സംഘവും വീഴുമോ ?

 ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരം , ലോകകപ്പ് ക്രിക്കറ്റ്
മെല്‍ബണ്‍| jibin| Last Modified ശനി, 21 ഫെബ്രുവരി 2015 (14:51 IST)
ക്രിക്കറ്റ് ലോകത്തെ ശക്തന്മാരായ ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം നാളെമെല്‍ബണില്‍ ഇന്ത്യന്‍ സമയം രാവിലെ ഒമ്പതിന് ആരംഭിക്കും. ലോകകപ്പില്‍ ഇതുവരെ ദക്ഷിണാഫ്രിക്കയോട് ജയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന നാണക്കേട് തുടച്ചുമാറ്റാനാണ് ടീം ഇന്ത്യ കളത്തിലിറങ്ങുന്നത്.

ചിരവൈരികളായ പാകിസ്ഥാനെ തരിപ്പണമാക്കിയ ലാഘവത്തോടെ ദക്ഷിണാഫ്രിക്കയെ നേരിടാന്‍ സാധിക്കില്ലെന്ന് ധോണിക്കും സംഘത്തിനും നന്നായറിയാം. കളിയുടെ മൂന്ന് മേഖലകളിലും ഇന്ത്യയെക്കാള്‍ വളരെ മുന്നിലാണ് ഡിവില്ലിയേഴ്‌സും സംഘവും. ഇന്ത്യന്‍ ബാറ്റിംഗ് നിര ശക്തമാണെങ്കിലും സ്‌റ്റെയ്ന്‍, മോര്‍ക്കല്‍, ഫിലാന്‍ഡര്‍ ത്രയത്തിനെ നേരിടുക എന്നത് വെല്ലുവിളി തന്നെയാണ്. കഴിഞ്ഞ കളിയില്‍ കൊഹ്‌ലിയും റെയ്‌നയും ധവാനും കഴിഞ്ഞ കളിയില്‍ മികവ് പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി, രോഹിത് ശര്‍മയും ബാറ്റിംഗ് ഫോം കണ്ടത്തേണ്ട സാഹചര്യം നിലവിലുണ്ട്.

മെല്‍ബണിലെ പിച്ചില്‍ അശ്വിനും ജഡേജയും ചേര്‍ന്ന് എങ്ങനെ അംലയേയും ഡിവില്ലിയേഴ്‌സിനെയും തടഞ്ഞു നിര്‍ത്തുമെന്നാണ് കണ്ടറിയേണ്ട കാര്യമാണ്. പേസ് ബോളര്‍മാരെ മികച്ച രീതിയില്‍ നേരിടുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ സ്‌പിന്‍ കുരുക്കില്‍ വീഴ്‌ത്താനാകും ധോണി ശ്രമിക്കുക. പാകിസ്ഥാനതിരെ തിളങ്ങിയെങ്കിലും ഷമിയും മോഹിതും സ്ഥിരത പുലര്‍ത്തേണ്ടിയിരിക്കുന്നു. ഭുവനേശ്വര്‍ കുമാര്‍ കളിക്കുന്നകാര്യം ഇപ്പോഴും സംശയം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :