മൊഹാലി|
jibin|
Last Modified വ്യാഴം, 5 നവംബര്‍ 2015 (12:17 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മോശം തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 86/3 എന്ന നിലയിലാണ്. അജിന്‍ക്യാ രഹാനെയും (7*) മുരളി വിജയിയുമാണ് (40*) ക്രീസില്‍.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് രണ്ടാം ഓവറിലെ നാലാം പന്തില്‍ തന്നെ ശിഖര്‍ ധവാനെ (0) നഷ്ടമായി. വെര്‍നോണ്‍ ഫിലാന്‍ഡറാണ് ധവാനെ പുറത്താക്കിയത്. തുടര്‍ന്ന് ചേതേശ്വര്‍ പുജാരയും മുരളി വിജയിയും തരക്കേടില്ലാതെ മുന്നേറിയെങ്കിലും പുജാര (31) പുറത്താകുകയായിരുന്നു. തുടര്‍ന്നെത്തിയെ വിരാട് കോഹ്ലി (1) വന്നതും പോയതും ഒരു പോലെ തന്നെയായിരുന്നു.
മൂന്ന് സ്പിന്നര്‍മാരടക്കം അഞ്ചു ബൗളര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സ്പിന്നര്‍മാരായി ആര് അശ്വിന്, രവീന്ദ്ര ജഡേജ, അമിത് മിശ്ര എന്നിവരെത്തിയപ്പോള്‍ വരുണ്‍ ആരോണും ഉമേഷ് യാദവുമാണ് പേസര്‍മാരായി ടീമിലെത്തിയത്. ചേതേശ്വര്‍ പൂജാര ടീമില്‍ തിരിച്ചെത്തിയപ്പോള്‍ രോഹിത് ശര്‍മ പുറത്തായി.