അഭിറാം മനോഹർ|
Last Modified ബുധന്‍, 15 ഡിസംബര്‍ 2021 (14:05 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കുമെന്ന് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോലി. ചീഫ് സെലക്‌ടർമാരും സെലക്ഷൻ കമ്മിറ്റി അംഗങ്ങളും ചേർന്ന് രോഹിത് ശർമയെ ഏകദിന തിരെഞ്ഞെടുത്ത ശേഷം മാത്രമാണ് അക്കാര്യം തന്നെ അറിയിച്ചതെന്നും ഇക്കാര്യത്തിൽ താനുമായി ചർച്ചകൾ നടത്തിയില്ലെന്നും കോലി വ്യക്തമാക്കി
ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഞാനുമുണ്ടാകും. ആരോടും വിശ്രമം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. വലിയ ആവേശത്തോടെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയെ കാണുന്നത്. ഇന്ത്യന്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കും. ഇന്ത്യൻ ടീമിനായി കളിക്കുക എന്നതിൽ നിന്നും ഒന്നിനും എന്നെ തടയാനാകില്ല. രോഹിത് ശര്‍മ ടെസ്റ്റില്‍ കളിക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ഇന്ത്യന്‍ ടീമിന് നഷ്ടമാകും.
ടെസ്റ്റ് ടീമിനെ തിരെഞ്ഞെടുക്കുന്നതിന് ഒന്നര മണിക്കൂർ മുൻപ് മാത്രമാണ് ചീഫ് സെലക്ടര്‍ എന്നെ വിളിച്ചത്. ടെസ്റ്റ് ടീമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു. അതിനുശേഷം ഫോണ്‍ കോള്‍ അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഇനി ഏകദിന ടീം നായകനായിരിക്കില്ല എന്ന് പറഞ്ഞു. അഞ്ച് സെലക്ടര്‍മാരും ഒരുമിച്ചാണ് തീരുമാനമെടുത്തതെന്നും ചീഫ് സെലക്ടര്‍ അറിയിച്ചു.' വാര്‍ത്താ സമ്മേളത്തില്‍ കോലി വ്യക്തമാക്കി.