അഭിറാം മനോഹർ|
Last Modified ചൊവ്വ, 30 ഏപ്രില്‍ 2024 (10:15 IST)
ജൂണ്‍ മാസത്തില്‍ ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും അന്തിമ ടീം തീരുമാനിക്കാനായി കൂടിക്കാഴ്ച നടത്തിയിരുന്നു. 15 അംഗ സ്‌ക്വാഡിനെയാണ് ഇന്ത്യ പ്രഖ്യാപിക്കേണ്ടത്. മെയ് ഒന്നാണ് ടീം പ്രഖ്യാപനത്തിനുള്ള അവസാന തീയതി.
ഐപിഎല്ലിലെ പ്രകടനങ്ങള്‍ കൂടി കണക്കിലെടുത്താണ് ടീം പ്രഖ്യാപനമെങ്കില്‍ പ്രധാനകീപ്പര്‍ ആയില്ലെങ്കിലും ബാക്കപ്പ് കീപ്പറായി സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇടം നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ സഞ്ജുവിനെ ഇന്ത്യ പ്രധാന വിക്കറ്റ് കീപ്പറായാണ് പരിഗണിക്കുന്നതെന്ന റിപ്പോര്‍ട്ട് ക്രിക് ഇന്‍ഫോ പുറത്തുവിട്ടിരുന്നു. സഞ്ജുവിന് പുറമെ റിഷഭ് പന്തിനെയാണ് ഇന്ത്യ വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത്. പന്തോ ഹാര്‍ദ്ദിക് പാണ്ഡ്യയോ ടീമിന്റെ ഉപനായകനാകും. ഫിനിഷര്‍ റോളില്‍ റിങ്കു സിംഗിനെ പരിഗണിക്കണമോ അതോ ഒരു അധിക പേസറെ ടീമില്‍ ഉള്‍പ്പെടുത്തണമോ എന്ന കാര്യത്തിലാണ് കഴിഞ്ഞ ദിവസം ചര്‍ച്ച കാര്യമായി നടന്നത്. ഇക്കാര്യങ്ങളെല്ലാം തന്നെ വരുന്ന മണിക്കൂറുകളില്‍ വ്യക്തമാകും.