നരേന്ദ്ര മോദി അധികാരത്തില്‍ ഇരിക്കുന്ന കാലത്തോളം ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധം ഉണ്ടാകില്ല: ഷാഹിദ് അഫ്രീദി

ശ്രീനു എസ്| Last Updated: ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (12:48 IST)
ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്ന കാലത്തോളം ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കപ്പെടില്ലെന്ന് പാക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി പറഞ്ഞു. ക്രിക്കറ്റിലെ അകല്‍ച്ചമൂലം ബാബര്‍ അസം പോലുള്ള മികച്ച പാക് കളിക്കാര്‍ക്ക് ഐപിഎല്‍ നഷ്ടമായെന്നും അഫ്രീദി പറഞ്ഞു.

ലോകക്രിക്കറ്റിലെ ഏറ്റവും വലിയ ബ്രാന്‍ഡാണ് ഐപിഎല്‍. ഇതില്‍ അവസരം കിട്ടിയാല്‍ മറ്റു രാജ്യങ്ങളിലെ കളിക്കാരുമൊത്ത് സഹകരിക്കുന്നതും സമ്മര്‍ദ്ദ ഘട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതുമെല്ലാം കൂടുതല്‍ അനുഭവ സമ്പത്തും മികവും ഉണ്ടാക്കുമായിരുന്നു. അതിനാല്‍ തന്നെ പാക് താരങ്ങള്‍ക്ക് വലിയൊരു അവസരമാണ് നഷ്ടപ്പെടുന്നതെന്നും അഫ്രീദി പറഞ്ഞു. ഒരു അറബ് ന്യൂസാണ് അദ്ദേഹത്തിന്റെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :