കോഹ്‌ലിക്ക് അഞ്ഞൂറ് കയ്‌ക്കും, കാരണം കിവികള്‍ മോശക്കാരല്ല; ഇന്ത്യന്‍ ബോളര്‍മാരെ നിലംപരിശാക്കി ന്യൂസിലന്‍ഡ്

കാണ്‍പൂരില്‍ ടെസ്‌റ്റില്‍ ഇന്ത്യ കാഴ്‌ചക്കാരാകും; ന്യൂസിലന്‍ഡ് തനിനിറം കാട്ടുന്നു

   india newzeland test , kanpur test , virat kohli , nezeland , team india , dhoni ന്യൂസിലന്‍ഡ് , അഞ്ഞൂറാം ടെസ്റ്റ് , മാര്‍ട്ടിന്‍ ഗുപ്‌ടില്‍ , ഉമേഷ് യാധവ് , കെയ്‌ന്‍ വില്യംസണ്‍ , കോഹ്‌ലി , ടെസ്‌റ്റ്
കാണ്‍പൂര്‍| jibin| Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2016 (14:59 IST)
അഞ്ഞൂറാം ടെസ്റ്റ് മല്‍സരത്തിനിറങ്ങിയ ഇന്ത്യക്കെതിരെ ആദ്യ ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡ് മികച്ച നിലയിലേക്ക്. 47 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 157 റണ്‍സെന്ന നിലയിലാണ്. കെയ്‌ന്‍ വില്യംസണ്‍ (65*) ടോം ലഥാം (56*) എന്നിവരാണ് ക്രീസില്‍.

21 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്‌ടിലാണ് പുറത്തായത്. ഉമേഷ് യാധവിനായിരുന്നു വിക്കറ്റ്. മഴയെത്തുടര്‍ന്ന് മത്സരം ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

ആദ്യ ദിനം കളിനിർത്തുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ 291/9 എന്ന നിലയിലായിരുന്ന ഇന്ത്യക്ക് രണ്ടാം ദിനം അധികം പിടിച്ചു നില്‍ക്കാനായില്ല. രണ്ടാം ദിവസം ഏഴ് ഓവറിൽ 27 റൺസ് കൂടി കൂട്ടിച്ചേര്‍ത്ത ഇന്ത്യ 318 റൺസിന് പുറത്താകുകയായിരുന്നു.
ഇന്നലത്തെ സ്കോറിനോട് ഒരു റൺ മാത്രം കൂട്ടിച്ചേര്‍ക്കാനെ ഉമേഷ് യാദവിന് കഴിഞ്ഞുള്ളൂ. വാഗ്‌നറിന് വിക്കറ്റ് സമ്മാനിച്ച് ഉമേഷ് മടങ്ങി. 42റണ്‍സുമായി രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു.

ലോകേഷ് രാഹുല്‍ (32) , മുരളി വിജയ് (65), ചേതേശ്വർ പൂജാര (62) എന്നിവര്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയപ്പോള്‍ തുടര്‍ന്നു വന്നവര്‍ നിരാശപ്പെടുത്തുകയായിരുന്നു. വിരാട് കോഹ്‌ലി (9), രോഹിത് ശർമ (18) , ആർ അശ്വിനും (40), അജിങ്ക്യ രഹാനെ (18) വൃദ്ധിമാന്‍ സാഹ (0), മുഹമ്മദ് ഷമി (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :