ടി20 ലോകകപ്പ് ജയിക്കണമെങ്കിൽ ഇന്ത്യൻ ടീമിൽ കോലിയും രോഹിത്തും വേണം: എ ബി ഡിവില്ലിയേഴ്സ്

Virat Kohli, Rohit Sharma, T20 World Cup 2024, Indian Cricket Team, Webdunia Malayalam, Sports news, Cricket News
Rohit Sharma and Virat Kohli
അഭിറാം മനോഹർ| Last Modified വെള്ളി, 12 ജനുവരി 2024 (19:37 IST)
ടി20 ലോകകപ്പ് ഇന്ത്യ വിജയിക്കണമെങ്കിൽ ഇന്ത്യൻ ടീമിൽ നായകൻ രോഹിത് ശർമയും മുൻ നായകൻ വിരാട് കോലിയും ഉണ്ടാവണമെന്ന് ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എ ബി ഡിവില്ലിയേഴ്സ്. അഫ്ഗാനെതിരായ ടി20 പരമ്പരയിൽ കോലിയും രോഹിത്തും ഉൾപ്പെട്ടതിൻ്റെ സന്തോഷം പങ്കുവെയ്ക്കുകയായിരുന്നു താരം. ലോകകപ്പ് ജയിക്കാനുള്ള ശ്രമത്തിൽ സീനിയർ താരങ്ങൾ ടീമിൽ വേണമെന്നാണ് ഡിവില്ലിയേഴ്സിൻ്റെ പക്ഷം.

അഫ്ഗാനെതിരായ പരമ്പരയിൽ കോലിയും രോഹിത്തും ഇടം നേടിയതിൽ അത്ഭുതമില്ല. ഇന്ത്യ ലോകകപ്പ് വിജയിക്കണമെങ്കിൽ അവർ ടീമിൽ വേണം. അതേസമയം യുവാക്കൾക്ക് സീനിയർ താരങ്ങൾ മൂലം അവസരങ്ങൾ നഷ്ടമാകുന്നുവെന്ന വിമർശനത്തെ ഉൾക്കൊള്ളുന്നുവെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :