ട്വിസ്റ്റുകള്‍ക്കുള്ള സമയം നല്‍കാതെ മഴ; ഗാബ ടെസ്റ്റ് സമനിലയില്‍

രണ്ടാം ഇന്നിങ്‌സില്‍ 89 റണ്‍സ് എടുക്കുന്നതിനിടെ ആതിഥേയര്‍ക്ക് ഏഴ് വിക്കറ്റുകള്‍ നഷ്ടമായി

Australian cricket team
രേണുക വേണു| Last Updated: ബുധന്‍, 18 ഡിസം‌ബര്‍ 2024 (11:07 IST)
Australian cricket team

ഗാബ ടെസ്റ്റ് സമനിലയില്‍. കനത്ത മഴയെ തുടര്‍ന്ന് അഞ്ചാം ദിവസത്തെ കളി അവസാനിപ്പിച്ചതോടെയാണ് മത്സരം സമനിലയായത്. 275 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ എട്ട് റണ്‍സ് മാത്രം നേടി നില്‍ക്കെ മഴ എത്തുകയായിരുന്നു.

സ്‌കോര്‍ ബോര്‍ഡ്

ഓസ്‌ട്രേലിയ, ഒന്നാം ഇന്നിങ്‌സ് - 445 ന് ഓള്‍ഔട്ട്

ഇന്ത്യ, ഒന്നാം ഇന്നിങ്‌സ് - 260 ന് ഓള്‍ഔട്ട്

ഓസ്‌ട്രേലിയയ്ക്കു 185 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്

ഓസ്‌ട്രേലിയ, രണ്ടാം ഇന്നിങ്‌സ് - 89/7 ഡിക്ലയര്‍

ഇന്ത്യ, രണ്ടാം ഇന്നിങ്‌സ് - 8/0

രണ്ടാം ഇന്നിങ്‌സില്‍ 89 റണ്‍സ് എടുക്കുന്നതിനിടെ ആതിഥേയര്‍ക്ക് ഏഴ് വിക്കറ്റുകള്‍ നഷ്ടമായി. 10 ബോളില്‍ 22 റണ്‍സെടുത്ത നായകന്‍ പാറ്റ് കമ്മിന്‍സ് ആണ് രണ്ടാം ഇന്നിങ്‌സിലെ ടോപ് സ്‌കോറര്‍. അലക്‌സ് കാരി 20 പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നു. ജസ്പ്രീത് ബുംറ മൂന്നും മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

പിച്ച് ബാറ്റിങ്ങിനു ദുഷ്‌കരമാണെന്നു കണ്ടതോടെ വേഗം ഡിക്ലയര്‍ ചെയ്യാന്‍ ഓസീസ് തീരുമാനിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :