India vs Australia Test Championship Final: അതൊരു ആനമണ്ടത്തരമാകും ! ജഡേജയേയും അശ്വിനേയും ഒന്നിച്ച് കളിപ്പിക്കാന്‍ ഇന്ത്യ, പേസര്‍മാരുടെ എണ്ണം കുറയും

മൂന്ന് പേസര്‍മാരുമായി കളിക്കാനാണ് ഇന്ത്യയുടെ തീരുമാനമെങ്കില്‍ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവര്‍ക്കായിരിക്കും പ്രഥമ പരിഗണന

രേണുക വേണു| Last Modified ചൊവ്വ, 6 ജൂണ്‍ 2023 (08:53 IST)

India vs Australia Test Championship Final: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് നാളെ തുടക്കം. ഇന്ത്യക്ക് കരുത്തരായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍. ലണ്ടനിലെ ഓവലിലാണ് മത്സരം നടക്കുക. ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ ആണിത്. കഴിഞ്ഞ ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യ കിരീടം നഷ്ടപ്പെടുത്തിയിരുന്നു.

അതേസമയം പ്ലേയിങ് ഇലവനെ കുറിച്ച് ഒരു ധാരണയിലെത്താന്‍ ഇന്ത്യക്ക് ഇതുവരെ സാധിച്ചിട്ടില്ല. പേസിന് അനുകൂലമായ പിച്ചില്‍ നാല് പേസര്‍മാരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതാണ് അഭികാമ്യമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇന്ത്യ മൂന്ന് പേസര്‍മാരെയും രണ്ട് സ്പിന്നര്‍മാരെയും ഉപയോഗിക്കാനാണ് ആലോചിക്കുന്നത്. ഇത് ആനമണ്ടത്തരമാകുമെന്നാണ് ആരാധകരുടെ അഭിപ്രായം.

മൂന്ന് പേസര്‍മാരുമായി കളിക്കാനാണ് ഇന്ത്യയുടെ തീരുമാനമെങ്കില്‍ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവര്‍ക്കായിരിക്കും പ്രഥമ പരിഗണന. സ്പിന്നര്‍മാരായി രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും. എന്നാല്‍ സ്പിന്നര്‍മാര്‍ക്ക് ഓവലില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ജഡേജ, അശ്വിന്‍ എന്നിവരില്‍ ഒരാളെ മാത്രം കളിപ്പിച്ച് പേസ് നിരയിലേക്ക് ശര്‍ദുല്‍ താക്കൂറിനെ കൂടി ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യുമെന്ന് ആരാധകര്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :