ചരിത്ര വിജയത്തിനരികെ ഇന്ത്യ, ലങ്കന്‍ പ്രതിരോധം ഉടഞ്ഞു വീഴുന്നു

കൊളംബോ| VISHNU N L| Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (08:58 IST)
- മൂന്നാം ടെസ്റ്റ് പരമ്പരയില്‍ വിജയം ഇന്ത്യന്‍ കൈകളിലേക്ക് സാവധാനം വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയ്ക്കും ചരിത്ര വിജയത്തിനുമിടയിൽ ഇനിയുള്ളത് ഏഴു വിക്കറ്റുകൾ മാത്രം. 22 വർഷത്തിനുശേഷം ലങ്കന്‍ മണ്ണില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടാന്‍ പോകുന്നു. മൂന്നാം ടെസ്റ്റില്‍ നാലാം ദിനം കളി ബാറ്റുകൊണ്ടും പന്തുകൊണ്ടും തിരിച്ചുപിടിച്ച ഇന്ത്യ ലങ്കയ്ക്ക് മുന്നില്‍ ഉയര്‍ത്തിയത് 386 എന്ന കൂറ്റന്‍ സ്കോറാണ്.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക മൂന്നു വിക്കറ്റു നഷ്ടപ്പെട്ട് 67 റൺസിലെത്തിയിട്ടുണ്ട്. ഏഴു വിക്കറ്റു ബാക്കിയുള്ള ശ്രീലങ്കയ്ക്ക് അവസാന ദിവസം ജയത്തിലേക്ക് 319 റൺസ് വേണം. ലങ്കയ്ക്കുവേണ്ടി കൗശൽ സിൽവയും (24) ക്യാപ്റ്റൻ എയ്ഞ്ചലോ മാത്യൂസുമാണ് (22) ക്രീസിൽ. 21 റൺസെടുക്കുമ്പോഴേക്കു മൂന്നു വിക്കറ്റു നഷ്ടമായ ലങ്കയുടെ നടുവൊടിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഇഷാന്ത് ശര്‍മ്മ തന്നെയാണ്. രണ്ടു വിക്കറ്റെടുത്തത് ഇഷാന്താണ്.

ഉപുൽ തരംഗ (പൂജ്യം), ദിമുത് കരുണരത്നെ (പൂജ്യം), ദിനേഷ് ചണ്ഡിമൽ (18) എന്നിവരാണ് വളരെപ്പെട്ടന്ന് പവലിയനിക്ലേക്ക് മടങ്ങിയത്. പിച്ചിന്റെ ഇതുവരെയുള്ള സ്വഭാവം പരിഗണിച്ചാൽ ജയം പോയിട്ട് ദിവസം മുഴുവൻ പിടിച്ചുനിന്നു സമനില നേടുന്നതുപോലും ശ്രീലങ്കയ്ക്ക് അപ്രാപ്യമാകും. 1993ൽ മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഏറ്റവും ഒടുവിൽ ശ്രീലങ്കയിൽ പരമ്പര നേടിയത്. ഇതിംനു ശേഷം പരമ്പര നേടാന്‍ സാധിച്ചാല്‍ അത് ക്യാപ്റ്റനെന്ന നിലയില്‍ വിരാട്‌ കോഹ്‌ലിയുടെ നേട്ടമായി ഗണിക്കപ്പെടും നായക പദവി ഏറ്റെറ്റുത്തതിനു ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പര വിജയിപ്പിച്ചതിനുള്ള ക്രഡിറ്റും കോഹ്‌ലിക്കു സ്വന്തം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :