വെബ്ദുനിയ ലേഖകൻ|
Last Updated:
ഞായര്‍, 7 ഫെബ്രുവരി 2021 (15:21 IST)
ചെന്നൈ: അദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ഉയർത്തിയ കൂറ്റൻ സ്കോറിന് മറുപടി നൽകാൻ ഇറങ്ങിയ ഇന്ത്യ തുടക്കത്തിലെ തന്നെ തകരുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ ആ തകർച്ചയിൽനിന്നും ടീമിനെ കരകയറ്റുകായാണ് വീണ്ടും മികച്ച പ്രകടനം പുറത്തെടുത്ത് റിഷഭ് പന്ത്. പൂജാരയും പന്തും മികച്ച കുട്ടുകെട്ടിൽ നിലയുറപ്പിച്ചപ്പോൾ ഇന്ത്യയുടെ നില മെച്ചപ്പെടുകയായിരുന്നു. ഇരു താരങ്ങളും അർധ സെഞ്ച്വറി പിന്നിട്ടു. 66 പന്തുകളിൽ നിന്നും 68 റൺസാണ് ഇതുവരെ പന്ത് നേടിയത്. 131 പന്തിൽനിന്നും 67 റൺസുമായി പൂജാരയും മികച്ച നിലയിൽ കളിയ്ക്കുന്നു. ഈ റിപ്പോർട്ട് തായ്യാറാക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 190 എന്ന നിലയിലാണ് ഇന്ത്യ.
മൂന്നാം ദിനം 555 റണ്‍സുമായി ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് കാര്യമായി ഒന്നും ചെയ്യാനായില്ല. 23 റണ്‍സ് കൂട്ടിച്ചേർച്ച് 578 എന്ന സ്കോർ മുന്നിൽ വച്ചാണ് ഇംഗ്ലണ്ട് പുറത്തായത്. എന്നാൽ തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് പിഴച്ചു. ടീം സ്കോർ 19ൽ നിൽക്കെ ആറു റൺസെടുത്ത രോഹിതിനെ ജോഫ്ര ആർച്ചർ വിക്കറ്റ് കീപ്പറുടെ കൈകളിൽ എത്തും. 23 റണ്‍സ് എടുത്തുനിൽക്കെ ഗില്ലിനെയും ആർച്ചർ മടക്കി. 11 റൺസുമായി നായകൻ കോഹ്‌ലിയെയും, ഒരു റണുമായി രഹാനെയെയും ഡോം ബെസ്സ് കൂടാരം കയറ്റി. പിന്നലെയാണ് പന്തും പൂജാരയും ക്രീസിൽ ഒന്നിച്ചത്.