India vs England, 4th Test: റാഞ്ചിയില്‍ അഞ്ച് വിക്കറ്റ് ജയം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്

അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1 ന് ഇന്ത്യ സ്വന്തമാക്കി

India, IND vs ENG
രേണുക വേണു| Last Updated: തിങ്കള്‍, 26 ഫെബ്രുവരി 2024 (14:30 IST)
India

vs England, 4th Test: റാഞ്ചിയില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. 192 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. രോഹിത് ശര്‍മ (55), ശുഭ്മാന്‍ ഗില്‍ (പുറത്താകാതെ 52) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്. ധ്രുവ് ജുറല്‍ 39 റണ്‍സുമായി പുറത്താകാതെ നിന്നു. യഷസ്വി ജയ്‌സ്വാള്‍ 37 റണ്‍സ് നേടി. ഒന്നാം ഇന്നിങ്‌സില്‍ 90 റണ്‍സ് നേടിയ ജുറല്‍ ആണ് കളിയിലെ താരം.

സ്‌കോര്‍ ബോര്‍ഡ്

ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് 353/10

ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 307/10

ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് 145/10

ഇന്ത്യ രണ്ടാം ഇന്നിങ്‌സ് 192/5

അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1 ന് ഇന്ത്യ സ്വന്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :