വെബ്ദുനിയ ലേഖകൻ|
Last Modified ബുധന്‍, 13 നവംബര്‍ 2019 (10:30 IST)
ടി20യിലെ വിജയത്തിന് ശേഷം ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കാമാകും. ആദ്യ ടെസ്റ്റ് മത്സരം നാളെ ഇൻഡോറിലാണെങ്കിലും കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിനായി മനസിനെയും ശരീരത്തെയും പരുവപ്പെടുത്തുകയാണ് ഇന്ത്യൻ താരങ്ങൾ.
ഇന്ത്യയിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരമാണ് 22ന് ഈഡൻ ഗാർഡനിൽ നടക്കുക. മത്സരത്തിനായി ഉപയോഗിക്കുന്ന പ്രത്യേക പിങ്ക് പന്തിൽ ഇന്ത്യൻ താരങ്ങൾ പരിശീലം ആരംഭിച്ചു കഴിഞ്ഞു. ഈ പിങ്ക് പന്ത് തന്നെയാണ് ഇപ്പോൾ ചർച്ചകളിലെ താരവും. ടി20 മത്സരങ്ങളിൽനിന്നും വിശ്രമത്തിനായി മാറിനിന്ന ക്യാപ്റ്റൻ കോഹ്ലി ടീമിലേക്ക് മടങ്ങിയെത്തും.
ആദ്യ ടി20 മത്സരത്തിൽ ബംഗ്ലാദേശ് വിജയം സ്വന്തമാക്കി എങ്കിലും അടുത്ത രണ്ട് മത്സരങ്ങളിലും ബംഗ്ലദേശിന് ടീം ഇന്ത്യയോട് അടിയറവ് പറയേണ്ടിവന്നു. ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യ ബംഗ്ലാദേശിന് വലിയ വെല്ലുവിളി തന്നെയായിരിക്കും ടെസ്റ്റ് മത്സരങ്ങളിൽ ലോക ഒന്നാംനമ്പർ ടീമായ ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായി നടന്ന 5 മത്സരങ്ങളിലും വിജയിച്ച് വലിയ ഫോമിലാണ്. തുടർച്ചയായ 12ആം പരമ്പര വിജയമാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്.