സുമീഷ് ടി ഉണ്ണീൻ|
Last Modified ശനി, 15 ഡിസംബര്‍ 2018 (16:25 IST)
പെർത്ത്: ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംസിൽ ഇന്ത്യ തകർച്ചയിൽനിന്നും കരകയറുന്നു. 82 റൺസുമായി കോഹ്‌ലിയും 51 റൺസുമായി അജിൻക്യ രഹാനെയുമാണ് ക്രീസിൽ. ഓസിസ് നിരയിൽ മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റ് വീഴ്ത്തിയതാണ് ഇന്തയുടെ മുന്നേത്തെ സാവധനാനത്തിലാക്കിയത്.
ഇന്നിംഗ്സ് സ്കോറായ 366നൊപ്പമെത്താൻ ഇന്ത്യക്ക് ഇനിയും 154 റൺസ് കണ്ടെത്തണം. ഒൻപത് ബൌണ്ടറികൾ പായിച്ചാണ് കോഹ്‌ലി 82 റൺസ് നേടിയത്. നാലു ഫോറുകളും ഒരു സിക്സറും പായിച്ച് രഹാനെ മികച്ച പിന്തുണ നൽകിയതോടെയാണ് തകർച്ചയിൽനിന്നും വേഗത്തിൽ കരകയറാൻ ടീം ഇന്ത്യയെ സഹായിച്ചത്.
ഇന്ത്യ സ്കോർബോഡിൽ 8 റൺസ് മാത്രം കണ്ടെത്തിയ സമയത്താണ് വിജയ്‌യും കെ എൽ രാഹുലുമാണ് പുറത്തായത്. പിന്നിട് പൂജരയും കോഹ്‌ലിയും ചേർന്ന് 74 റൺസ് കൂട്ടിച്ചേർത്തതോടെയാണ് കളിയിൽ താളം കണ്ടെത്താനായത്.
സ്റ്റാർക്ക് പൂജാരയെ കീപ്പറുടെ കൈകളിലെത്തിക്കുകയായിരുന്നു.