അമ്പയറുടെ സൂപ്പര്‍ ഫീല്‍ഡിംഗ് എന്തിനായിരുന്നു ?; ഇഷാന്തിന്റെ ഓവറില്‍ വാര്‍ണര്‍ എന്തുകൊണ്ട് പുറത്തായില്ല, ചര്‍ച്ചകള്‍ ചൂട് പിടിക്കുന്നു, വിവാദങ്ങള്‍ക്ക് തിരിതെളിയുമോ ?

   ഇന്ത്യ ഓസ്‌ട്രേലിയ ഏകദിനം , ക്രിക്കറ്റ് , അമ്പയര്‍ റിച്ചാര്‍ഡ് കെത്ത്‌ലെബ്രോ , ധോണി
കാന്‍ബറ| jibin| Last Modified ബുധന്‍, 20 ജനുവരി 2016 (14:17 IST)
ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ ബലത്തില്‍ ഇന്ത്യയ്ക്കെതിരായ നാലാം ഏകദിനത്തില്‍ ഓസ്ട്രേലിയ 50 ഓവറില്‍ എട്ട് വിക്കറ്റിനു 348 റണ്‍സ് അടിച്ചുകൂട്ടിയതിനൊപ്പം കളത്തില്‍ ചില മറിമായങ്ങളും നടന്നു. ഓസീസ് താരങ്ങള്‍ തകര്‍ത്തടിച്ചപ്പോള്‍ ഫീല്‍ഡിംഗ് മറന്ന് കാഴ്‌ചക്കാരായി നിന്ന ഇന്ത്യന്‍ താരങ്ങളെ ഒരു ബൌണ്ടറിക്ക് പിന്നാലെ പായുന്നത് തടഞ്ഞത് അമ്പയര്‍ റിച്ചാര്‍ഡ് കെത്ത്‌ലെബ്രോ.

ഇഷാന്ത് ശര്‍മ്മയെറിഞ്ഞ ഓവറില്‍ സ്‌ട്രൈറ്റ് ഡ്രൈവിന് ശ്രമിച്ച ആരോണ്‍ ഫിഞ്ചിന്റെ ബൗണ്ടറി എന്ന് ഉറപ്പിച്ച പന്താണ് അമ്പയര്‍ തടഞ്ഞ് നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലുളള വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വര്‍ണറെ പുറത്താക്കാന്‍ ശ്രമിച്ചത്. ഇഷാന്തിന്റെ
കൈയില്‍ കൊണ്ട് ബൗണ്ടറിയിലേക്ക് പോയ പന്ത് അമ്പയറുടെ കാലില്‍ കൊണ്ടു എന്ന് മാത്രമല്ല നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലെ സ്റ്റമ്പില്‍ പോയി കൊള്ളുകയും ചെയ്തു. ഇതോടെ പ്രതിരോധത്തിലായ വാര്‍ണര്‍ നേരിയ വ്യത്യാസത്തിലാണ് പുറത്താകലില്‍ നിന്നും രക്ഷപ്പെട്ടത്. ഭാഗ്യം തുണച്ച വാര്‍ണര്‍ (93) പിന്നീട് ഇന്ത്യന്‍ ബോളര്‍മാരെ തരിപ്പണമാക്കുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ ഫിഞ്ച്- വാര്‍ണര്‍ സഖ്യം187 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഫിഞ്ചിന്റെ തകര്‍പ്പന്‍ സെഞ്ചുറിക്ക് പിന്നാലെ ക്യാപ്റ്റന്‍ സ്‌റ്റീവ് സ്മിത്ത് (51), ഗ്ളെന്‍ മാക്സ്വെല്‍ (41) എന്നിവരും മികച്ച പ്രകടനം കാഴ്‌ചവെച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരവും ജയിച്ച് ഓസീസ് പരമ്പര സ്വന്തമാക്കി കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :