അരങ്ങേറ്റത്തിൽ കസറി നടരാജൻ, ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യ, ആദ്യ ടി20യിൽ 11 റൺസ് വിജയം

അഭിറാം മനോഹർ| Last Modified വെള്ളി, 4 ഡിസം‌ബര്‍ 2020 (17:48 IST)
ഓസ്ട്രേലിയക്കെതിരെ നടന്ന പരമ്പരയിലെ
ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 11 റൺസ് വിജയം. ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസിന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് എടുക്കാനെ സാധിച്ചുള്ളു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.

മത്സരത്തിൽ ഇന്ത്യയുടെ സീനിയർ പേസർ മുഹമ്മദ് ഷമി നിരാശപ്പെടുത്തിയപ്പോൾ തന്റെ ആദ്യ ടി20 മത്സരം ടി അവിസ്മരണീയമാക്കി. മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീതം നേടിയ സ്പിന്നർ യൂസ്‌വേന്ദ്ര ചഹലും നടരാജനുമാണ് ഓസീസിനെ 150‌ൽ എറിഞ്ഞിട്ടത്. നാല് ഓവര്‍ എറിഞ്ഞ നടരാജന്‍ 30 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി. ചാഹല്‍ നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ബാറ്റിങ്ങിനിടെ തലയ്ക്ക് പന്ത് തട്ടിയ രവീന്ദ്ര ജഡേജയ്ക്ക് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് ആയാണ് ചാഹൽ കളിക്കാനിറങ്ങിയത്.

162 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിന് ചാഹലും നായകൻ ഫിഞ്ചും മികച്ച തുറ്റക്കം നൽകിയെങ്കിലും ഫിഞ്ചിനെ പുറത്താക്കി യൂസ്‌വേന്ദ്ര ചാഹൽ ഈ കൂട്ട്കെട്ട് പൊളിച്ചു. സ്മിത്തിനെ സഞ്ജുവിന്റെ ക്യാച്ചിൽ മടക്കിയതോടെ ഇന്ത്യ മത്സരത്തിൽ പിടിമുറുക്കി.11-ാം ഓവറില്‍ അപകടകാരിയായ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ
ടി. നടരാജന്‍ മടക്കിയതോടെ ഓസീസ് നിര പ്രതിരോധത്തിലായി.

ഒരറ്റത്ത് നിലയുറപ്പിച്ചിരുന്ന ഓപ്പണർ ഡാര്‍സി ഷോര്‍ട്ടിനെയും നടരാജന്‍ പുറത്താക്കി.20 പന്തില്‍ 30 റണ്‍സെടുത്ത ഹെന്റിക്വസ് 18-ാം ഓവറില്‍ വീണതോടെ ഓസ്‌ട്രേലിയയുടെ പോരാട്ടവും അവസാനിച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കെഎൽ രാഹുലിന്റെ അർധസെഞ്ചുറിപ്രകടനത്തിന്റെയും രവീന്ദ്ര ജഡേജയുടെ ബാറ്റിങ്ങ് വെടിക്കെട്ടിന്റെയും ബലത്തിൽ 161 റൺസാണ് എടുത്തത്. മധ്യനിരയിൽ സഞ്ജു സാംസൺ മാത്രമാണ് ടീമിനായി ഭേദപ്പെട്ട പ്രകടനം നടത്തിയത്.തകര്‍ത്തടിച്ച് തുടങ്ങിയ സഞ്ജുവിനെ 12-ാം ഓവറിലെ ആദ്യ പന്തില്‍ മോയസ് ഹെന്റിക്വസ് മടക്കുകയായിരുന്നു. 15 പന്തില്‍ നിന്ന് ഒന്ന് വീതം സിക്‌സും ഫോറുമടക്കം 23 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്
കൊല്‍ക്കത്തെയ്‌ക്കെതിരെ 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സിന് തുടക്കം തന്നെ ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

MS Dhoni: അണ്ണന്‍ കളിച്ചാല്‍ ടീം പൊട്ടും, വേഗം ഔട്ടായാല്‍ ...

MS Dhoni: അണ്ണന്‍ കളിച്ചാല്‍ ടീം പൊട്ടും, വേഗം ഔട്ടായാല്‍ ജയിക്കും; 2023 മുതല്‍ 'ശോകം'
ഈ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 51.50 ശരാശരിയില്‍ 103 റണ്‍സാണ് ധോണി ...

Who is Priyansh Arya: 3.8 കോടി വലിച്ചെറിഞ്ഞത് വെറുതെയല്ല; ...

Who is Priyansh Arya: 3.8 കോടി വലിച്ചെറിഞ്ഞത് വെറുതെയല്ല; ആര് എറിഞ്ഞാലും 'വാച്ച് ആന്റ് ഹിറ്റ്'
83-5 എന്ന നിലയില്‍ പഞ്ചാബ് തകര്‍ന്നെങ്കിലും നിശ്ചിത 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ സ്‌കോര്‍ ...

Punjab Kings: പ്ലേ ഓഫ് അലര്‍ജിയുള്ള പഞ്ചാബ് അല്ലിത്; ഇത്തവണ ...

Punjab Kings: പ്ലേ ഓഫ് അലര്‍ജിയുള്ള പഞ്ചാബ് അല്ലിത്; ഇത്തവണ കപ്പ് തൂക്കുമോ?
പോയിന്റ് ടേബിളില്‍ ഒന്നാമതോ രണ്ടാമതോ ആയി പഞ്ചാബ് പ്ലേ ഓഫില്‍ കയറുമെന്ന് ചഹല്‍ പറഞ്ഞു

Chennai Super Kings: തോറ്റു തോറ്റു എങ്ങോട്ട്; ചെന്നൈയുടെ ...

Chennai Super Kings: തോറ്റു തോറ്റു എങ്ങോട്ട്; ചെന്നൈയുടെ നില പരിതാപകരം
ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ മാത്രമാണ് ചെന്നൈ ജയിച്ചത്

Kolkata Knight Riders: റിങ്കുവിനും രക്ഷിക്കാനായില്ല; ...

Kolkata Knight Riders: റിങ്കുവിനും രക്ഷിക്കാനായില്ല; കൊല്‍ക്കത്തയ്ക്ക് മൂന്നാം തോല്‍വി
ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ ...