സിംബാബ്‌വെയ്ക്കെതിരെ സഞ്ജു തന്നെ കീപ്പർ, പക്ഷേ ബാറ്റിംഗ് ഓർഡറിൽ എവിടെ ഇറങ്ങും, ഇന്ത്യയ്ക്ക് മുന്നിൽ പുതിയ തലവേദന

Sanju Samson
Sanju Samson
അഭിറാം മനോഹർ| Last Modified ബുധന്‍, 10 ജൂലൈ 2024 (13:45 IST)
ഇന്ത്യ- സിംബാബ്വെ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ഹരാരെയില്‍ വൈകീട്ട് നാലരയ്ക്കാണ് മത്സരം തുടങ്ങുക. ഇരുടീമും ഓരോ കളികള്‍ വിജയിച്ച് പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണുള്ളത്. ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് ഇന്ത്യയ്ക്കായി കളിക്കുമെന്നാണ് പ്രതീക്ഷ. സഞ്ജുവിന്റെ അഭാവത്തില്‍ ധ്രുവ് ജുറല്‍ ആയിരുന്നു ആദ്യ രണ്ട് കളികളിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍.

ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന യശ്വസി ജയ്‌സ്വാള്‍,ശിവം ദുബെ എന്നിവരും സഞ്ജുവിനൊപ്പം ഇന്ത്യന്‍ ടീമില്‍ ചേര്‍ന്നിട്ടുണ്ട്. സഞ്ജുവ്‌ന് പുറമെ യശ്വസി ജയ്‌സ്വാളും ഇന്ന് കളിച്ചേക്കും. കഴിഞ്ഞ കളിയില്‍ ഓപ്പണറായി അഭിഷേക് ശര്‍മയും മൂന്നം സ്ഥാനത്ത് റുതുരാജ് ഗെയ്ക്ക്വാദും തിളങ്ങിയതിനാല്‍ തന്നെ സഞ്ജുവും ജയ്‌സ്വാളും ടീമിലെത്തുമ്പോള്‍ ടീമിന്റെ ബാറ്റിംഗ് ഓര്‍ഡറിനെ എങ്ങനെയാകുമെന്ന് വ്യക്തമല്ല. യശ്വസി ജയ്‌സ്വാള്‍ ടീമിലെത്തുകയാണെങ്കില്‍ നായകനായ ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്ത് ഇറങ്ങാന്‍ സാധ്യതയേറെയാണ്. അങ്ങനെയെങ്കില്‍ സഞ്ജു നാലാമനായാകും ഇറങ്ങുക. റിയാന്‍ പരാഗ് അഞ്ചാമതും റിങ്കു ഫിനിഷിംഗ് റോളിലും കളിക്കും. വാഷിങ്ങ്ടണ്‍ സുന്ദര്‍ തന്നെ ഓള്‍ റൗണ്ടറായി ടീമില്‍ തുടരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :