അഭിറാം മനോഹർ|
Last Modified വ്യാഴം, 29 ജൂണ്‍ 2023 (14:53 IST)
റിഷഭ് പന്തിന്റെ അഭാവം ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെ ബാധിക്കുമെന്ന് സംശയമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. പന്ത് ഇന്ത്യന്‍ ടീമിലുണ്ടായിരുന്നുവെങ്കില്‍
ഇന്ത്യ നിസംശയം ടൂര്‍ണമെന്റിലെ ഫേവറേറ്റുകളായേനെയെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു. കാറപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്ത് റീഹാബ് നടപടികളിലൂടെ ഫിറ്റ്‌നസ് വീണ്ടെടുത്ത് വരികയാണെങ്കിലും ലോകകപ്പില്‍ കളിക്കാന്‍ സാധ്യത തീരെയില്ല.
പന്തിന് പകരം ഇഷാന്‍ കിഷനാണ് ടീമില്‍ കൂടുതല്‍ സാധ്യതയുള്ളതെന്നും മികച്ച പ്രകടനം നടത്താന്‍ കഴിവുള്ള താരമാണ് ഇഷാനെന്നും ഇന്ത്യന്‍ ടീമിലെ ടോപ് ഓര്‍ഡറില്‍ തിളങ്ങാനായാല്‍ ഇഷാന്‍ മറ്റ് ടീമുകള്‍ക്ക് അപകടമാകുമെന്നും ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെ അത് വര്‍ധിപ്പിക്കുമെന്നും ശ്രീകാന്ത് പറഞ്ഞു.