അഭിറാം മനോഹർ|
Last Modified ചൊവ്വ, 21 മാര്‍ച്ച് 2023 (17:11 IST)
രാജ്യാന്തര ക്രിക്കറ്റിൽ 100 സെഞ്ചുറികളെന്ന നാഴികകല്ല് പിന്നിടണമെങ്കിൽ വിരാട് കോലി ടി20 ക്രിക്കറ്റ് ഉപേക്ഷിക്കണമെന്ന് മുൻ പാക് പേസർ ഷോയെബ് അക്തർ. ടി20 ക്രിക്കറ്റ് ഒരുപാട് ഊർജം ആവശ്യമായ ഫോർമാറ്റാണെന്നും ടി20 ഉപേക്ഷിച്ച് കോലി ടെസ്റ്റിലും ഏകദിനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് അക്തർ പറയുന്നത്. കോലിക്ക് ഇന്നിയും 6-8 വർഷം വരെ കളി തുടരാൻ സാധിക്കും. ക്രിക്കറ്റ് താരമെന്ന നിലയിൽ കോലിക്ക് സച്ചിൻ്റെ റെക്കോർഡ് മറികടക്കാനാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ക്രിക്കറ്റ് താരമെന്ന നിലയിൽ പറയുകയാണെങ്കിൽ സച്ചിൻ്റെ റെക്കോർഡ് കോലി തകർക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.അതിന് പക്ഷേ കോലി ടി20 ക്രിക്കറ്റ് ഉപേക്ഷിച്ച് ടെസ്റ്റിലും ഏകദിനത്തിലും മാത്രമായി തൻ്റെ ശ്രദ്ധ കേന്ദ്രീകരിക്കണം. കാരണം ഒരുപാട് ഊർജം ചോർത്തുന്ന ഫോർമാറ്റാണ് ടി20. കോലിക്ക് ഇപ്പോൾ 34 വയസ്സായി. ടി20 ഉപേക്ഷിച്ച് ഊർജം കളയാതെ നോക്കിയാൽ ഇനിയും 6-8 വർഷം കളിക്കാൻ കോലിക്കാകും.35-50 ടെസ്റ്റുകളിൽ കോലിക്ക് ഇനിയും കളിക്കാനാകും. ഇത്രയും കളികളിൽ നിന്ന് 25 സെഞ്ചുറികളെന്നത് കോലിയെ സംബന്ധിച്ചിടത്തോളം അസാധ്യമല്ല.അക്തർ പറഞ്ഞു.