ഇംഗ്ലണ്ടില്‍ ആര് ലോകകപ്പ് ഉയര്‍ത്തും; പ്രവചനവുമായി വസീം അക്രം

 icc , team india , pakistan , wasim akram , world cup 2019 , kohli , വിരാട് കോഹ്‌ലി , 2019 ലോകകപ്പ് , വസീം അക്രം , ന്യൂസിലന്‍ഡ്
ലാഹോര്‍| Last Modified വെള്ളി, 8 ഫെബ്രുവരി 2019 (19:27 IST)
2019 ഏകദിന ലോകകപ്പ് ആര്‍ക്കെന്ന് പ്രവചിച്ച് പാകിസ്ഥാന്‍ ഇതിഹാസം വസീം അക്രം. വിരാട് കോഹ്‌ലി നയിക്കുന്ന ടീം ഇന്ത്യയാണ് ഫേവറേറ്റുകളെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇന്ത്യക്ക് സാധ്യത കൂടുതലാണെങ്കിലും യുവതാരങ്ങളുടെ നീണ്ട നിരയുള്ള പാകിസ്ഥാനെ എഴുതി തള്ളാന്‍ കഴിയില്ല. കടുത്ത എതിരാളികാളായി പാക് സംഘം ലോകകപ്പിലുണ്ടാകും. പരിചയസമ്പന്നരായ താരങ്ങളാണ് നിരയിലുള്ളത്. മുഹമ്മദ് ഹഫീസും ഷെയ്‌ബ് മാലിക്കും ഒഴികെയുള്ളവര്‍ യുവാക്കളാണെന്നും അക്രം വ്യക്തമാക്കി.

ഇംഗ്ലണ്ടിലെ ഗ്രൌണ്ടുകളില്‍ ന്യൂസിലന്‍ഡായിരിക്കും കറുത്ത കുതിര ആകുകയെന്നും പേസ് ബോളിംഗിന്റെ രാജാവായ അക്രം കൂട്ടിച്ചേര്‍ത്തു.

ലോകകപ്പില്‍ ഇന്ത്യക്കാണ് സാധ്യത കൂടുതലെന്ന് സച്ചിന്‍ തെന്‍‌ഡുല്‍ക്കറും ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഷോണ്‍ പൊള്ളോക്കും അടക്കമുള്ള താരങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :