ഐസിസി പ്ലെയർ ഓഫ് ദ ‌മന്ത്, ഇത്തവണ മാറ്റുരയ്‌ക്കുന്നത് ഈ താരങ്ങൾ

അഭിറാം മനോഹർ| Last Modified വെള്ളി, 5 നവം‌ബര്‍ 2021 (21:25 IST)
ഐസിസിയുടെ ഒക്‌ടോബർ മാസത്തെ മികച്ച പുരുഷ താരത്തിനുള്ള മത്സരത്തിൽ ഇത്തവണ മത്സരിക്കുക മൂന്ന് താരങ്ങൾ. ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ, പാകിസ്ഥാൻ വെടിക്കെട്ട് താരം ആസിഫ് അലി,നമീബിയയുടെ സ്റ്റാർ ഓൾറൗണ്ടർ ഡേവിഡ്വീസെ എന്നിവരാണ് ഐസിസിയുടെ മികച്ച താരത്തിനുള്ള പട്ടികയിലുള്ള മൂന്ന് താരങ്ങൾ.

3 സൂപ്പർ 12 മത്സരങ്ങളിൽ നിന്നും 21.83 ശരാശരിയിൽ 131 റൺസും 11 വിക്കറ്റുകളും ഷാക്കിബ് അൽ ഹസൻ നേടിയിരുന്നു. ലോകകപ്പിൽ അഫ്‌ഗാനെതിരെയും കിവികൾക്കെതിരെയുമുള്ള വെടിക്കെട്ട് പ്രകടനമാണ് ആസിഫിന് നോമിനേഷൻ നേടികൊടുത്തത്. ന്യൂസിലൻഡിനെതിരെ 12 പന്തിൽ താരം 27 റൺസെടുത്തിരുന്നു.

അതേസമയം ലോകകപ്പിലെ മികച്ച പ്രകടനമാണ് നമീബിയൻ താരം ഡേവിഡ് വീസെയ്ക്ക് നാമനിർദേശം ലഭിക്കാൻ സഹായിച്ചത്. 27 ശരാശരിയിൽ 162 റൺസാണ് താരം ലോകകപ്പിൽ നേടിയത്. ഇതിൽ ഹോളണ്ടിനെതിരെ പുറത്താവാതെ നേടിയ 66 റൺസാണ് നമീബിയയെ യോഗ്യതാ മത്സരങ്ങൾ ജയിക്കാൻ പര്യാപ്‌തമാക്കിയത്. 7.23 ഇക്കോണമിയിൽ 7 വിക്കറ്റുകളും താരം ടൂർണമെന്റിൽ നിന്നും നേടികഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :