അഭിറാം മനോഹർ|
Last Modified ചൊവ്വ, 9 മെയ് 2023 (17:50 IST)
2023 ഏപ്രിലിലെ ഐസിസിയുടെ ഏറ്റവും മികച്ച പുരുഷതാരമായി പാക് താരം ഫഖർ സമാൻ. ശ്രീലങ്കൻ സ്പിൻ മാന്ത്രികൻ പ്രബാത് ജയസൂര്യ, ന്യൂസിലൻഡ് താരം മാർക്ക് ചാപ്മാൻ എന്നിവരെ മറികടന്നാണ് പാക് താരത്തിൻ്റെ നേട്ടം.
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ നേടിയ തുടർച്ചയായുള്ള സെഞ്ചുറികളാണ് ഫഖർ സമന് തുണയായത്. ന്യൂസിലൻഡിനെതിരെ ഓപ്പണറായി ഇറങ്ങി പുറത്താകാതെ 180 റൺസ് താരം സ്വന്തമാക്കിയിരുന്നു. ഫഖർ സമൻ ആയിരുന്നു പരമ്പരയിലെ ടോപ് സ്കോറർ.