എനിക്ക് നടക്കാന്‍ പറ്റാത്ത കാലത്തോളം ഞാന്‍ ഐപിഎല്‍ കളിക്കും: ഗ്ലെന്‍ മാക്‌സ്വെല്‍

രേണുക വേണു| Last Modified ബുധന്‍, 6 ഡിസം‌ബര്‍ 2023 (15:45 IST)

വിദേശ താരങ്ങള്‍ക്ക് അടക്കം ഏറെ പ്രിയപ്പെട്ട ടൂര്‍ണമെന്റ് ആണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. മികച്ച വരുമാനത്തോടൊപ്പം വിവിധ രാജ്യങ്ങളിലെ താരങ്ങള്‍ക്കൊപ്പം ഒന്നിച്ചു കളിക്കാമെന്ന പ്രത്യേകതയും ഐപിഎല്ലിനുണ്ട്. തന്റെ ക്രിക്കറ്റ് കരിയറിലെ അവസാന ടൂര്‍ണമെന്റ് എന്തായാലും ഐപിഎല്‍ തന്നെയായിരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ബാറ്റര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ പറയുന്നു. തനിക്ക് നടക്കാന്‍ പറ്റാതാകുന്ന കാലത്തോളം ഐപിഎല്‍ കളിക്കുമെന്നും മാക്‌സി പറഞ്ഞു.

' എന്റെ ക്രിക്കറ്റ് കരിയറില്‍ ഞാന്‍ അവസാനം കളിക്കുന്ന ടൂര്‍ണമെന്റ് എന്തായാലും ഐപിഎല്‍ തന്നെയായിരിക്കും. എനിക്ക് ഒരടി പോലും നടക്കാന്‍ പറ്റാതാകുന്ന കാലത്തോളം ഞാന്‍ ഐപിഎല്‍ കളിക്കും,' മാക്‌സ്വെല്‍ പറഞ്ഞു. ഐപിഎല്ലില്‍ തനിക്കൊപ്പം കളിച്ച താരങ്ങള്‍, പരിശീലകര്‍ എന്നിവരെല്ലാം തന്റെ ക്രിക്കറ്റ് കരിയറില്‍ ഒരുപാട് നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും മാക്‌സ്വെല്‍ പറഞ്ഞു.

നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമാണ് മാക്‌സ്വെല്‍. 14.25 കോടിക്കാണ് മാക്‌സ്വെല്ലിനെ ആര്‍സിബി സ്വന്തമാക്കിയത്. കിങ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നീ ടീമുകള്‍ക്കു വേണ്ടിയും മാക്‌സ്വെല്‍ കളിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :