ഒന്നും മറക്കരുത്: ധോണിയുടെ മോശം ഫോമിന് പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്തി കിർമാനി

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (12:26 IST)
ക്രിക്കറ്റിൽനിന്നുമുള്ള നീണ്ട ഇടവേളയ്ക്ക് ശേഷം ധോണി കളത്തിലിറങ്ങുന്നതായിരുന്നു ഐ‌പിഎൽ പതിമൂന്നാം സീസണിലെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. ആഗസ്റ്റ് 15ന് അപ്രതീക്ഷിതമായി ധോണി ക്രിക്കറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ വിരമിക്കൽ മത്സരം ലഭിയ്ക്കാതിരുന്ന ധോണി ഐ‌പിഎല്ലിനെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തും എന്നായിരുന്നു ആരാധകരടെ പ്രതീക്ഷ. എന്നാൽ ഈ സീസണിൽ ധോണിയ്ക്കും സിഎസ്‌കെയ്ക്കും ഇതുവരെ തിളങ്ങനായിട്ടില്ല.

താളം കണ്ടെത്താൻ ധോണി പ്രയാസപ്പെടുന്നത് ധോണി വിരുദ്ധർ ആയുധമാക്കി മാറ്റുകയാണ് തുടർച്ചയായ പരാജയങ്ങളിൽ ധോണിയും സിഎസ്‌കെയും വിമർശനം നേരിടുമ്പോൾ ധോണിയുടെ മോശം പ്രകടനത്തിനുള്ള കാരണം തുറന്നുപറയുകയാണ്.മുന്‍ താരം സയ്ദ് കിര്‍മാനി, വലിയ ബ്രേക്കും, പ്രായവുമാണ് ധോണിയ്ക്ക് പ്രതിസന്ധി തീർക്കുന്നത് എന്നും ധോണിയെ ഇപ്പോൾ വിമർഷിയ്ക്കുന്നവരോട് സഹതാപം മാത്രമാണ് തോന്നുന്നത് എന്നും സയ്ദ് കിർമാനി പറയുന്നു.

ഏതൊരു ക്രിക്കറ്ററുടെ കരിയറില്‍ ഉയരത്തിലേക്കു പോവാനും അതുപോലെ തനെ താഴേക്ക് ഇറങ്ങാനും സമയമുണ്ട്. കാലം മാറുന്നതിന് അനുസരിച്ച് പലതിലും മാറ്റം വരും. പ്രകടനത്തിന്റെ പേരില്‍ ധോണിയെ വിമര്‍ശിക്കുന്നവരോടു സഹതാപം മാത്രമേയുള്ളൂ. ഒരു സമയത്ത് ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായിരുന്നു ധോണിയെന്നത് നമ്മള്‍ മറന്നുകൂടാ. വലിയ ഇടവേളയ്ക്കു ശേഷമാണ് ധോണി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ഐപിഎല്ലില്‍ ഇതു അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചു.

യുവതാരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പ്രായത്തില്‍ അത്ര ചുറുചുറുക്കുണ്ടാവില്ല. കൂടാതെ ഒരു താരത്തിന് തന്റെ ഭാവിയെക്കുറിച്ച് ഒരുപാട് ആശങ്കകളും ഉണ്ടാകും. ഇത് സ്വാഭാവികമായ കാര്യം മാത്രമാണ് സയ്ദ് കിർമാനി പറഞ്ഞു. സീസണിൽ കളിച്ച ഏഴ് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മത്രമാണ് ചെന്നൈയ്ക്ക് ജയിയ്ക്കാനായത്. ഇത്തവന വ്യത്യസ്ത പൊസിഷനുകളിൽ ധോണി ഇറങ്ങി എങ്കിലും കാര്യമായ മാറ്റങ്ങൾ ഒന്നും കൊണ്ടുവരാൻ ആയില്ല. 131.76 സ്‌ട്രൈക്ക് റേറ്റിൽ 112 റണ്‍സാണ് ഈ സീസണില്‍ ധോണിയുടെ സമ്പാദ്യം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :