സച്ചിന്റെ പത്താം നമ്പർ പോലെ ധോണിയുടെ എഴാം നമ്പർ ജഴ്സിയും ഇനിയാർക്കും നൽകരുത്: ദിനേഷ് കാർത്തിക്ക്

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 17 ഓഗസ്റ്റ് 2020 (11:10 IST)
ഡല്‍ഹി: ആരാധകരെയും ക്രിക്കറ്റ് ലോകത്തെയും അമ്പരപ്പിച്ചുകൊണ്ടായിരുന്നു മുൻ ഇന്ത്യൻ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നുമുള്ള വിരമിക്കൽ പ്രഖ്യാപനം. താരങ്ങളും ആരാകരുമെല്ലാം ധോണിയ്ക്ക് ആശംസകളുമായി എത്തുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. അരാധകർക്ക് ഇപ്പോഴും ആ പ്രഖ്യാപനം പൂർണമായും ഉൾക്കൊള്ളാനായിട്ടില്ല. ധോണിയ്ക്ക് ആദരമായി അദ്ദേഹത്തിന്റെ ഏഴാം നമ്പർ ജഴ്സി മറ്റാർക്കും നൽകരുത് എന്ന് ആവശ്യം ഉന്നയിച്ചിരിയ്ക്കുകയാണ് ഇപ്പോൾ ദിനേശ് കാർത്തിക്ക്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വിരമിച്ചപ്പോള്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി പത്താം നമ്പര്‍ ജഴ്സി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്
പിന്‍വലിച്ചിരുന്നു. സമാനമായി ധോണിയുടെ ഏഴാം നമ്പർ ജഴ്സിയും മറ്റാർക്കും നൽകരുത് എന്ന് ദിനേഷ് കാർത്തിക് പറയുന്നു. ധോണിയുടെ അവസാന രാജ്യാന്തര മത്സരശേഷം ധോണിക്കൊപ്പം പകർത്തിയ ചിത്രം പങ്കുവച്ചുകൊണ്ടാണ് ദിനേഷ് കാർത്തിക്കിന്റെ പ്രതികരണം.

'ലോകകപ്പിൽ സെമി ഫൈനൽസിന് ശേഷം ധോണിയ്ക്കോപ്പം അവസാനമായി പകർത്തിയ ചിത്രമാണിത്. ഒരുപാട് ഓർമ്മകൾ ധോണിയ്ക്കൊപ്പമുണ്ട്. ഏകദിന ക്രിക്കറ്റിൽനിന്നും ജഴ്സി നമ്പർ 7 നും വിരമിക്കൽ നൽകും എന്ന് പ്രതീക്ഷിയ്ക്കുന്നു. ജീവിതത്തിലെ രണ്ടാം ഇന്നിങ്സിനായി ധോണിയ്ക്ക് ആശംസകൾ നേരുന്നു. അവിടെയും ഞങ്ങളെ വിസ്മയിപ്പിയ്ക്കാൻ നിങ്ങൾക്കാകുമെന്ന് എനിയ്ക്ക് ഉറപ്പാണ്' ഡികെ ട്വിറ്ററിൽ കുറിച്ചു.



മൂന്നു വര്‍ഷം മുന്‍പാണ് സച്ചിന്റെ പത്താം നമ്പര്‍ ജഴ്സി ബിസിസിഐ പിന്‍വലിച്ചത്. 2013 നവംബറിലാണ് വിരമിച്ചത്. പിന്നീട് 2017 ആഗസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ നടന്ന ഏകദിനത്തില്‍ ഷാര്‍‌ദുല്‍ ഠാക്കൂറിന് 10 ആ നമ്പര്‍ ജഴ്സി നല്‍കിയത് വിവാദമായിരുന്നു. ഇതോടെയാണ് രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് പത്താം നമ്പർ ജഴ്സി ബിസിസിഐ പിന്‍വലിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :