വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 24 ഏപ്രില്‍ 2020 (12:57 IST)
ധോണി ഇനി ഇന്ത്യയ്ക്കുവേണ്ടി കളിയ്ക്കുമെന്ന് തോന്നുന്നില്ലെന്ന് ഹര്ഭജന് സിങ്. ഇന്ത്യൻ ഓപ്പണർ. രോഹിത് ശര്‍മക്കൊപ്പമുള്ള ഇന്‍സ്റ്റഗ്രാം ലൈവിനിടെയാണ് ഇന്ത്യൻ ടീമിൽ ഡോണിയുടെ ഭാവിയെ കുറിച്ച് ഹർഭജൻ സിങ് പ്രതികരിച്ചത്. പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയായാണ് ഹര്‍ഭജന്റെ പ്രതികരണം. എന്നാൽ ധോണിയുടെ കാര്യത്തില്‍ ഒന്നും അറിയില്ലെന്നായിരുന്നു രോഹിത് ശര്‍മ പ്രതികരിച്ചത്.
'ലോകകപ്പ് സെമി ഫൈനല്‍ തന്റെ അവസാന മത്സരമായി ധോണി കരുതുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് ഇന്ത്യക്ക് വേണ്ടി ഇനിയും കളിക്കാന്‍ ധോണി ആഗ്രഹിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. ഇന്ത്യയ്ക്കായി ഒരുപാട് മത്സരങ്ങള്‍ അദ്ദേഹം കളിച്ചു കഴിഞ്ഞു. ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ അവസാന മത്സരമായിരിക്കും തന്റേയും അവസാന മത്സരം എന്ന് ധോണി തീരുമാനിച്ചിരുന്നതായും, ഇത് ധോണി പലരോടും പറഞ്ഞതായുമാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത്'. ഹർഭജൻ സിങ് പറഞ്ഞു.
ധോണിയുടെ തീരുമാനമെന്താണെന്ന് അദ്ദേഹത്തിനോട് തന്നെ ചോദിയ്ക്കണം എന്നായിരുന്നു രോഹിത് ശർമ പറഞ്ഞത്. 'കളിക്കളത്തില്‍ അല്ലാത്തപ്പോള്‍ ധോണി എപ്പോഴും പരിധിയ്ക്ക് പുറത്താണ്. ധോനി വീണ്ടും കളിക്കുമോ എന്ന് അറിയേണ്ടവര്‍ റാഞ്ചിയില്‍ നേരിട്ട് പോയി ചോദിക്കൂ, ജൂലൈയിലാണ് ധോണി അവസാന മത്സരം കളിച്ചത്. അതിന് ശേഷം ധോണിയെ കുറിച്ച് കേട്ടിട്ടേയില്ല.' രോഹിത് ശർമ പറഞ്ഞു.