വിരൽ പൊട്ടിയതിന് ശേഷം ആദ്യമായി ബാറ്റ് പിടിച്ചു, തിരിച്ചുവരവിന്റെ സൂചന നൽകി സൂപ്പർതാരം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (19:44 IST)
ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനായി കളിക്കാനാവുമെന്ന് സൂചിപ്പിച്ച് ഇംഗ്ലണ്ട് സൂപ്പർ താരം ബെൻ സ്റ്റോക്‌സ്. മാനാസികമായ സമ്മർദ്ദത്തെ തുടർന്ന് കുറച്ച് നാളായി ബെൻ സ്റ്റോക്‌സ് കളിക്കളത്തിൽ നിന്നും വിട്ടുനിൽക്കുക‌യാണ്.

സോഷ്യൽ മീഡിയയിലൂടെയാണ് ബെൻ സ്റ്റോക്‌സ് തന്റെ മടങ്ങിവരവിന്റെ സൂചന നൽകിയത്. ബാറ്റ് പിടിച്ചുകൊണ്ടുള്ള ചിത്രമാണ് സ്റ്റോക്‌സ് പങ്കുവെച്ചത്. പൊട്ടലിന് ശേഷം ഇതാദ്യമായി ഒക്‌ടോബർ 11ന് ബാറ്റ് കയ്യിലെടുക്കാൻ സാധിച്ചു എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്.

ഇടതുകൈയിലെ ചൂണ്ടുവിരലിന് പരിക്കേറ്റതിനെ തുടർന്ന് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. താരം
മാനസികാരോഗ്യം വീണ്ടെടുക്കാന്‍ വേണ്ടി അവധിയെടുത്തതും ഇംഗ്ലണ്ട് ടീമിനെ കാര്യമായി ബാധിച്ചിരുന്നു. അതേസമയം ഡിസംബർ എട്ടിന് ആരംഭിക്കുന്ന ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ താരത്തിന്റെ അഭാവത്തിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :