എക്കാലത്തെയും മികച്ച എതിരാളികളുടെ ടെസ്റ്റ് ടീം, ഹസിയുടെ ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ

അഭിറാം മനോഹർ| Last Modified വ്യാഴം, 30 ഏപ്രില്‍ 2020 (12:33 IST)
തനിക്കെതിരെ കളിച്ച താരങ്ങളിൽ നിന്നും എക്കാലത്തെയും മികച്ച എതിരാളികളുടെ ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് ഓസ്ട്രേലിയൻ മുൻ താരം മൈക് ഹസി.ഇന്ത്യയിൽ നിന്നും മൂന്ന് താരങ്ങളാണ് ഹസിയുടെ ടെസ്റ്റ് ഇലവനിൽ സ്ഥാനം നേടിയത്. ടെസ്റ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായ രാഹുൽ ദ്രാവിഡിന് പക്ഷേ ടെസ്റ്റ് ടീമിൽ ഇടം നേടാനായില്ല.

ഇന്ത്യയിൽ നിന്നും ടെൻഡുൽക്കർ,വിരേന്ദ്ര സേവാഗ്,വിരാട് കോലി എന്നിവരാണ് ഹസിയുടെ ടീമിൽ ഇടം
നേടിയത്. ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഗ്രെയിം സ്മിത്തും സെവാഗുമാണ് ഹസിയുടെ ടീമിലെ ഓപ്പണര്‍മാര്‍.വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ,സച്ചിൻ,കോലി,ജാക്വസ് കാലിസ്,കുമാർ സംഗക്കാര എന്നിവരുൾപ്പെടുന്നതാണ് ഹസിയുടെ ടെസ്റ്റ് ബാറ്റിങ്ങ് നിര.ദക്ഷിണാഫ്രിക്കയുടെ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയിന്‍ മോണി മോര്‍ക്കല്‍, ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡഴ്സൺ,ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻെന്നിവരാണ് ഹസിയുടെ ടീമിലെ ബൗളിങ്ങ് താരങ്ങൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :