കോലിയെ എങ്ങനെ പുറത്താക്കും? ഒരു പിടിയും കിട്ടുന്നില്ലെന്ന് മൊയിൻ അലി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 ഫെബ്രുവരി 2021 (09:38 IST)
ഇന്ത്യൻ നായകൻ വിരാട് കോലിയെ എങ്ങനെ പുറത്താക്കും എന്നതിനെ പറ്റി ഒരു പിടിയും കിട്ടുന്നില്ലെന്ന് ഇംഗ്ലണ്ട് സ്പിന്നർ മൊയിൻ അലി. ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ഐതിഹാസിക ജയത്തിന് ശേഷം സമ്മർദ്ദങ്ങളില്ലാതെയാകും കോലി കളിക്കാനിറങ്ങുകയെന്നും മൊയിൻ അലി പറഞ്ഞു.

ലോകോത്തര കളിക്കാരനാണ് കോലി. എവിടെയെങ്കിലും കോലിക്ക് പോരായ്‌മകൾ ഉള്ളതായി അറിയില്ല. എന്നാൽ ഞങ്ങളുടെ ബൗളിംഗ് മൂർച്ചയേറിയതാണ്.അതേസമയം ഇന്ത്യക്കെതിരായ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ സ്ഥാനം പിടിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും മൊയിൻ അലി പറഞ്ഞു. കൊവിഡ് ബാധിതനാായതിനെ തുടർന്ന് ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ മൊയിൻ അലി കളിച്ചിരുന്നില്ല. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിന്റെ തൊട്ട് മുൻപായിരുന്നു താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :