WTC Point Table: 'ഒറ്റയടിക്കൊരു വീഴ്ച' ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ത്യ കളിക്കില്ലേ?

ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പോയിന്റ് ശതമാനം 57.29 ആയി കുറഞ്ഞു

Rohit Sharma (India)
Rohit Sharma (India)
രേണുക വേണു| Last Modified തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (09:04 IST)

WTC Point Table: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ തോല്‍വിയോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഇന്ത്യക്ക് തിരിച്ചടി. ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് വീണു. അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ 10 വിക്കറ്റിന്റെ ദയനീയ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്.

ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പോയിന്റ് ശതമാനം 57.29 ആയി കുറഞ്ഞു. ദക്ഷിണാഫ്രിക്ക 59.26 പോയിന്റ് ശതമാനത്തോടെ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 60.71 പോയിന്റ് ശതമാനമുള്ള ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്.

ഓസ്‌ട്രേലിയയ്‌ക്കെതിരെ മൂന്ന് ടെസ്റ്റുകള്‍ കൂടിയാണ് ഇന്ത്യക്ക് ശേഷിക്കുന്നത്. ഇതില്‍ രണ്ടെണ്ണമെങ്കിലും ജയിച്ച് പരമ്പര സ്വന്തമാക്കിയാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ മുന്നേറ്റമുണ്ടാക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :