അഭിറാം മനോഹർ|
Last Modified തിങ്കള്‍, 11 ഏപ്രില്‍ 2022 (20:39 IST)
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ തകർപ്പൻ പ്രകടനത്തിന് പിന്നാലെ യുവതാരം പൃഥ്വിഷായെ പ്രശംസകൊണ്ട് മൂടി ഡൽഹി ക്യാപ്പിറ്റൽസ് പരിശീലകൻ റിക്കി പോണ്ടിങ്. കൊൽക്കത്തയ്ക്കെതിരെ 29 പന്തിൽ 51 റൺസുമായി തകർപ്പൻ തുടക്കമായിരുന്നു പൃഥ്വി നൽകിയത്.
പൃഥ്വിഷായിൽ നിന്നും മികച്ച പ്രകടനം പുറത്തെടുപ്പിക്കാനാണ് തന്റെ ശ്രമമെന്നും തനിക്ക് എത്രമാത്രം പ്രതിഭയുണ്ടായിരുന്നോ അത്രയോ അതിലുമേറെയോ പ്രതിഭയുള്ള കളിക്കാരനാണ് പൃഥ്വിയെന്ന് പോണ്ടിങ് പറഞ്ഞു. അതിനാൽ തന്നെ ഇന്ത്യയ്ക്കായി 100 ടെസ്റ്റെങ്കിലും കളിക്കുന്നൊരു കളിക്കാരനാക്കി അവനെ മാറ്റാനാണ് ശ്രമിക്കുന്നത് പോണ്ടിങ് വ്യക്തമാക്കി.
മുംബൈ ഇന്ത്യൻസിനൊപ്പം പ്രവർത്തിച്ചപ്പോൾ രോഹിത് ശർമ വളരെ ചെറുപ്പമായിരുന്നു. ഹാർദ്ദിക്കും ക്രുണാലും ഇന്ത്യയ്ക്കായി കളിച്ചുതുടങ്ങിയിരുന്നില്ല. ഞാൻ പരിശീപിച്ച ഒരുപാട് പേർ ഇന്ത്യയ്ക്കായി കളിച്ചു. ഡൽഹിയിലും അത് തുടരാനാണ് ഞാൻ ശ്രമിക്കുന്നത്. പോണ്ടിങ് പറഞ്ഞു.