അഭിറാം മനോഹർ|
Last Modified ചൊവ്വ, 24 ഡിസംബര്‍ 2024 (18:00 IST)
വെസ്റ്റിന്‍ഡീസ് വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ലീന്‍ ഡിയോള്‍(103 പന്തില്‍ 115) കന്നി സെഞ്ചുറിയുമായി തിളങ്ങി. 76 റണ്‍സുമായി
പ്രതിക റാവലും 52 റണ്‍സുമായി ജമീമ റോഡ്രിഗസും 53 റണ്‍സുമായി സ്മൃതി മന്ദാനയും മികച്ച പ്രകടനമാണ് ഇന്ത്യയ്ക്കായി പുറത്തെടുത്തത്.
ഒന്നാം വിക്കറ്റില്‍ സ്മൃതി മന്ദാന- പ്രതിക സഖ്യം 110 റണ്‍സാണ് അടിച്ചെടുത്തത്. സെഞ്ചുറിയിലേക്ക് കുതിച്ച
സ്മൃതി മന്ദാന റണ്‍നൗട്ടായെങ്കിലും പിന്നാലെയെത്തിയ ഹര്‍ലീന്‍ മികച്ച പ്രകടനമാണ് നടത്തിയത്. 86 പന്തില്‍ ഒരു സിക്‌സും 10 ഫോറും സഹിതം 76 റണ്‍സുമായി 20കാരിയായ പ്രതിക മികച്ച പ്രകടനമാണ് നടത്തിയത്. അര്‍ധസെഞ്ചുറിയുമായി ജമീമ റോഡ്രിഗസും മികച്ച പിന്തുണ നല്‍കിയതോടെ കന്നി സെഞ്ചുറിയുമായി ഹര്‍ലീന്‍ ഡിയോള്‍ ഇന്ത്യയെ മികച്ച സ്‌കോറിലെത്തിക്കുകയായിരുന്നു.