അഭിറാം മനോഹർ|
Last Modified ചൊവ്വ, 8 ഫെബ്രുവരി 2022 (15:35 IST)
ഇന്ത്യൻ വൈറ്റ് ബോൾ ടീമിലേക്കുള്ള മടങ്ങിവരവിനായി രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കണമെന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ നിർദേശം അവഗണിച്ച് ഹാർദിക് പാണ്ഡ്യ. നിലവിൽ ഫിറ്റ്‌നസ് വീണ്ടെടുക്കാനായുള്ള പരിശ്രമത്തിലാണ് പാണ്ഡ്യ. ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ അഹമ്മദാബാദിന്റെ ക്യാപ്‌റ്റനായും ഹാർദ്ദിക്കിനെ തിരെഞ്ഞെടുത്തിരുന്നു.
ഹാർദിക്കിന് പരിക്കേറ്റതിനെ തുടർന്നുള്ള ഇടവേളയിൽ താരം ഫിറ്റ്‌നസ് വീണ്ടെടുക്കുകയും രഞ്ജി ട്രോഫി അടക്കമുള്ള മത്സരങ്ങളിൽ കളിച്ച് ടീമിൽ തിരിച്ചെത്തുമെന്നാണ് വിശ്വസിക്കുന്നത് എന്നായിരുന്നു ഗാംഗുലി നേരത്തെ പറഞ്ഞത്. രഞ്ജി ട്രോഫിയിൽ കളിക്കാത്ത സാഹചര്യത്തിൽ ഐപിഎല്ലിലൂടെയാകും താരത്തിന്റെ മടങ്ങിവരവ്.