അന്നത്തെ പരിക്കിൽ കരിയർ അവസാനിച്ചെന്ന് കരുതി- ഹാർദ്ദിക് പാണ്ഡ്യ

അഭിറാം മനോഹർ| Last Modified വ്യാഴം, 4 ജൂണ്‍ 2020 (13:22 IST)
2018ലെ ഏഷ്യാകപ്പിനിടെയിൽ ഉണ്ടായ ഗുരുതരമായ പരിക്ക് തന്റെ കരിയർ തന്നെ നശിപ്പിക്കുമോ എന്ന് ഭയപ്പെട്ടിരുന്നതായി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ.പാകിസ്താനെതിരേ നടന്ന ഏഷ്യാ കപ്പിലെ മല്‍സരത്തില്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് പുറം ഭാഗത്തിനേറ്റ പരിക്ക് കാരണം ഗ്രൗണ്ടിൽ വീണത്. തുടർന്ന് എഴുന്നേൽക്കാൻ പോലും സാധിക്കാതിരുന്ന താരത്തെ സ്‌ട്രെച്ചറില്‍ ഗ്രൗണ്ടിനു പുറത്തേക്കു മാറ്റുകയായിരുന്നു.

അനത്തെ പരിക്കിൽ നിന്നും തിരിച്ചെത്താനാവില്ലെന്നാണ് കരുതിയത്. കാരണം ക്രിക്കറ്റില്‍ ഈ തരത്തില്‍ ഗ്രൗണ്ടില്‍ വച്ച് ആരെയും സ്‌ട്രെച്ചറില്‍ പുറത്തേക്കു കൊണ്ടു പോവുന്നത് താനൊരിക്കലും കണ്ടിട്ടില്ല. 10 മിനിറ്റോളം അന്നു ബോധരഹിതനായി കിടന്നു.ബോധം വന്നപ്പോളും വേദന കുറഞ്ഞിരുന്നില്ല. താരം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :