“പാണ്ഡ്യയയുടെ മുറിയിൽ ഒരു എലി കയറി, ഭക്ഷണം കിട്ടാതായപ്പോള്‍ അത് താരത്തിന്റെ മുടി ഭക്ഷിച്ചു” - ഇന്ത്യന്‍ താരത്തെ ട്രോളി സോഷ്യല്‍ മീഡിയ

കൊളംബോ, വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (16:30 IST)

  Hardik Pandya , Hardik Pandya Hair Style , Viart kohli , team india , India Sree lanka odi , cricket , വിരാട് കോഹ്‌ലി , രോഹിത് ശര്‍മ്മ , സോഷ്യല്‍ മീഡിയ , ഹാര്‍ദ്ദിക് , ഹാര്‍ദ്ദിക് പാണ്ഡ്യ , ഹര്‍ഷാ ബോഗ്‌ലെ

ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരുടെ സംഹാരതാണ്ഡവമായിരുന്നു. വിരാട് കോഹ്‌ലിയും (131) രോഹിത് ശര്‍മ്മയും (104) തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മത്സരത്തില്‍ 168 റണ്‍സിനാണ് ഇന്ത്യ ജയമറിഞ്ഞത്.

മത്സരം ഇന്ത്യയുടെ കൈപ്പിടിയില്‍ ആയെങ്കിലും കളി കാണന്‍ എത്തിയ ആരാധകരെ ചിരിപ്പിച്ചത് ഇന്ത്യന്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഹെയര്‍സ്‌റ്റൈല്‍ ആണ്. സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്‌റ്റ് ആലിം ഹക്കീമാണ് അദ്ദേഹത്തിന് പുതിയ ഹെയര്‍സ്‌റ്റൈല്‍ നല്‍കിയത്.

തന്റെ  പുതിയ ലുക്ക് ആരാധകര്‍ക്കായി പാണ്ഡ്യ ഇൻസ്റ്റാഗ്രാമിൽ ഇട്ടതോടെയാണ് ഇന്ത്യന്‍ താരത്തിന്റെ ഹെയര്‍സ്‌റ്റൈയിലിനെ ട്രോളി സോഷ്യല്‍ മീഡിയയില്‍ ആഘോഷം നടന്നത്.

നീ ഹാര്‍ദിക് പാണ്ഡ്യയല്ല ഹെയര്‍സ്‌റ്റൈല്‍ പാണ്ഡ്യയാണെന്നായിരുന്നു ഒരു ആരാധകന്‍ ട്വീറ്റ്  ചെയ്‌തത്. ഇതിനു പിന്നാലെ പ്രതികരണങ്ങളുടെ പെരുമഴയായിരുന്നു. അമരീഷ് പുരിയുടെ ഒരു സിനിമയിലെ ഗെറ്റപ്പായി ഇന്ത്യന്‍ ബോളറെ ഒരാള്‍ താരതമ്യപ്പെടുത്തിയപ്പോള്‍ തലയിൽ കീരി ആണോ എന്നാണ് മറ്റൊരാള്‍ ചോദിച്ചത്.

തികച്ചും വ്യത്യസ്ത‌മായിരുന്നു ഹര്‍ഷാ ബോഗ്‌ലെയ്ക്ക് കമന്റ്. പുതിയ ഹെയര്‍സ്റ്റൈല്‍ പാണ്ഡ്യയ്ക്ക് യോജിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

കഴിഞ്ഞ ദിവസം പാണ്ഡ്യയയുടെ മുറിയിൽ ഒരു എലി കയറിയെന്നും ഭക്ഷണം ഒന്നും കിട്ടാത്തതിനാൽ അത് താരത്തിന്റെ മുടി ഭക്ഷിച്ചെന്നും കളിയാക്കി ട്വീറ്റുകൾ പ്രചരിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ദൈവത്തിന്റെ നമ്പര്‍ ഇവനോ ?; യുവതാരത്തിന് പത്താം നമ്പര്‍ നല്‍കിയത് ചീത്തവിളി കേള്‍ക്കാനോ ? - ബിസിസിഐക്കു നേരെയും രോക്ഷം

ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിനത്തിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച വലംകൈയന്‍ ...

news

ഇത് പുതിയ ചരിത്രം; മൂന്നൂറാം ഏകദിനത്തില്‍ റെക്കോർഡ് നേട്ടവുമായി എം എസ് ധോണി

മറ്റൊരു റെക്കോര്‍ഡ് നേട്ടത്തിനുടമയായി എം.എസ്. ധോണി. തന്റെ മൂന്നൂറാം ഏകദിന മൽസരത്തിലാണ് ...

news

ലങ്കന്‍ മണ്ണില്‍വച്ചു തന്നെ ജയസൂര്യയെ കോഹ്‌ലി വീഴ്‌ത്തി; ധോണിയും വെറുതെയിരുന്നില്ല - റെക്കോര്‍ഡുകള്‍ തകര്‍ന്നുവീണു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി റെക്കോര്‍ഡുകള്‍ തിരുത്തി എഴുതുകയാണ്. ...

news

ഇന്ത്യന്‍ ആരാധകരോട് കളിച്ചാല്‍ ഇതായിരിക്കും ഫലം; രണതുംഗയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ മൂന്നാം ഏകദിനത്തിടെ ഗ്രൌണ്ടിലേക്ക് ലങ്കന്‍ ആരാധകര്‍ കുപ്പി ...