ധോണിയോട് മാപ്പ് പറഞ്ഞ് പാണ്ഡ്യ!

Last Modified വെള്ളി, 11 ജനുവരി 2019 (10:43 IST)
കരൺ ജോഹർ ഷോ എന്നും എന്തെങ്കിലും വിവാദങ്ങളും വിമർശനങ്ങളും അതിഥികൾക്ക് നൽകാറുണ്ട്. ഇത്തവണ പുലിവാലു പിടിച്ചത് ക്രിക്കറ് താരങ്ങളായ ഹർദിക് പാണ്ട്യയും കെ ൽ രാഹുലുമാണ്. കരൺ ജോഹർ ഷോയിൽ അതിഥികളായി എത്തിയ ഇരുവരും സ്ത്രീകളേ കുറച്ച് നടത്തിയ പരാമർശങ്ങൾ വിവാദമായിരിക്കുകയാണ്.

ഇരുവരുടേയും പരാമർശങ്ങൾ വിവാദമായതോടെ വിശദീകരണം ആവശ്യപ്പെട്ട് ബി സി സി ഐ ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഇതേതുടർന്ന് പരസ്യമായി പാണ്ഡ്യ മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ, ഒരു മാപ്പ് കൊണ്ട് അവസാനിക്കുന്നതല്ല വിഷയമെന്നാണ് ബിസിസിഐയുടെ നിലപാട്.

ബിസിസിഐക്ക് മാത്രമല്ല മഹേന്ദ്രസിംഗ് ധോണിയോടും കോച്ച് രവി ശാസ്ത്രിയോടും പാണ്ഡ്യ മാപ്പ് പറഞ്ഞതായി റിപ്പോർട്ട്. ഞാൻ നടത്തിയ ചില പ്രസ്താവനകൾ കാഴ്ചക്കാരുടെ കാഴ്ചപ്പാടുകളെ അപകീർത്തിപ്പെടുത്തിയതിൽ ഞാൻ ആത്മാർത്ഥമായി ഖേദിക്കുന്നു. ആരെയും കുറ്റപ്പെടുത്തുകയോ അല്ലെങ്കിൽ സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തെ മോശമായി കാണിക്കുന്നതിൽ എന്റെ ഭാഗത്ത് നിന്നും യാതൊരു തരത്തിലുള്ള ദ്രോഹവും ഉണ്ടാകില്ല എന്നാണ് പാണ്ഡ്യ പറയുന്നത്.

വിവാദ പരാമർശത്തിനു പിന്നാലെ കെ എൽ രാഹുലിനേയും പാണ്ഡ്യയേയും രണ്ടു മൽസരങ്ങളിൽനിന്നു വിലക്കണമെന്ന് ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായ് നിർദ്ദേശിച്ചു. ഇതോടെ, ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മൽസരങ്ങൾ ഇരുവർക്കും നഷ്ടമാകാൻ സാധ്യത തെളിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :