പന്തിനെ ഇനി വേണ്ട, ചാമ്പ്യൻസ് ട്രോഫിയിൽ സഞ്ജുവിന് അവസരം നൽകണമെന്ന് ഹർഭജൻ

Sanju Samson
Sanju Samson
അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 ജനുവരി 2025 (11:55 IST)
ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണിന് ഇടം നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ താരമായ ഹര്‍ഭജന്‍ സിംഗ്. റിഷഭ് പന്തിനേക്കാള്‍ ഇന്ത്യയ്ക്ക് നല്ല ചോയ്‌സ് സഞ്ജുവാണെന്നും ഹര്‍ഭജന്‍ പറയുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ സഞ്ജുവിനെ ഒന്നാം വിക്കറ്റ് കീപ്പറായും ധ്രുവ് ജുറലിനെ ബാക്കപ്പ് കീപ്പറായും തിരെഞ്ഞെടുത്തിയിരുന്നു.


ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ തകര്‍പ്പന്‍ പ്രകടനം കണക്കിലെടുത്ത് സഞ്ജുവിന് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ഇടം നല്‍കണമെന്നാണ് ഹര്‍ഭജന്റെ ആവശ്യം. അതേസമയം മറ്റ് ടീമുകള്‍ തങ്ങളുടെ പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചിട്ടും ഇന്ത്യ ഇതുവരെയും ടീം പ്രഖ്യാപനം നടത്തിയിട്ടില്ല. ടീം പ്രഖ്യാപിക്കാനുള്ള സമയപരിധി നീട്ടണമെന്ന് ഇന്ത്യ ഐസിസിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കെ എല്‍ രാഹുല്‍ ഒന്നാം വിക്കറ്റ് കീപ്പറാകുമ്പോള്‍ രണ്ടാം വിക്കറ്റ് കീപ്പര്‍ ഓപ്ഷനായി ആരെ തിരെഞ്ഞെടുക്കും എന്നതാണ് ബിസിസിഐയെ കാര്യമായി അലട്ടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :