ആഭിറാം മനോഹർ|
Last Modified ശനി, 25 ഏപ്രില്‍ 2020 (12:27 IST)
തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച 5 ബാറ്റ്സ്നാന്മാർ ആരെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ
ഹർഭജൻ സിംഗ്. ഇൻസ്റ്റഗ്രാം ലൈവ് സെഷനിൽ രോഹിത്ത് ശർമ്മയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.
തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസാണെന്നാണ് ഭാജി പറയുനത്. മുൻ ഓസ്ട്രേലിയൻ ബാറ്റിങ്ങ് താരം മാത്യൂ ഹെയ്‌ഡൻ, വിൻഡീസ് ഇതിഹാസ താരം ബ്രയാൻ
ലാറ ഈനിവരും തന്നെ വളരെയേറെ കുഴക്കിയ ബാറ്റ്സ്മാന്മാരാണെന്ന് ഭാജി പറയുന്നു. അതേസമയം പട്ടികയിൽ രണ്ട് പാക് താരങ്ങളേയും ഭാജി ഉൾപ്പെടുത്തിയിട്ടുണ്ട്.മുൻ പാക് താരങ്ങളായ യുനിസ് ഖാൻ, ഇൻസമാം ഉൾ ഹഖ് എന്നിവരും തന്നെ കുഴപ്പിച്ചതായി ഭാജി പറയുന്നു. ഇതിൽ ഇൻസമാമിനെ പുറത്താക്കാൻ വളരെ കഷ്ടപ്പാടാണെന്നും ഭാജി പറഞ്ഞു.