വാർണറും രാഹുലുമെല്ലാം അവനെ കണ്ട് പഠിക്കണം, വിമർശനവുമായി ഹർഭജൻ

അഭിറാം മനോഹർ| Last Modified വെള്ളി, 21 ഏപ്രില്‍ 2023 (14:16 IST)
ഐപിഎല്ലിലെ പതിനാറാം സീസണിൽ പവർ പ്ലേയിലെ മെല്ലെപ്പോക്കിൻ്റെ പേരിൽ വലിയ വിമർശനങ്ങൾ നേരിടുന്ന താരങ്ങളാണ് ഡേവിഡ് വാർണറും കെ എൽ രാഹുലും. 2 പ്രധാന ടീമുകളുടെ നായകന്മാരായ ഇരു താരങ്ങളും ഐപിഎല്ലിലെ
ഈ സീസണിലെ റൺവേട്ടക്കാരിൽ മുൻനിരയിലുണ്ട്. എങ്കിലും പവർ പ്ലേയിലെ മോശം സ്ട്രൈക്ക്റേറ്റിൻ്റെ പേരിൽ വലിയ വിമർശനങ്ങളാണ് ഇരുവരും ഏറ്റുവാങ്ങുന്നത്.

പവർപ്ലേയിൽ എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടതെന്ന് ഇരുതാരങ്ങളും കൊൽക്കത്തയുടെ വെങ്കിടേഷ് അയ്യരിൽ നിന്നും പഠിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിംഗ്. വളരെ പ്രത്യേകതയുള്ള താരമാണ് താനെന്ന് വെങ്കിടേഷ് ഐപിഎല്ലിലെ തൻ്റെ ആദ്യ സെഞ്ചുറിയിലൂടെ തെളിയിച്ചു. തുടക്കത്തിലെ വിക്കറ്റ് വീഴ്ചയിൽ ടീമിനെ സംരക്ഷിക്കുക മാത്രമല്ല 200 സ്ട്രൈക്ക്റേറ്റിൽ റൺസ് നേടാനും വെങ്കിടേഷിനായി. ഈ ഇന്നിങ്ങ്സിൽ നിന്നും വാർണറിനും കെ എൽ രാഹുലിനുമെല്ലാം പഠിക്കൻ ഒരുപാട് കാര്യങ്ങളുണ്ട്. ഹർഭജൻ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :