ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റർമാരിൽ ഒരാൾ ആയിട്ടായിരിക്കും ആ താരം പടിയിറങ്ങുക, ഇന്ത്യൻ താരത്തെ പുകഴ്‌ത്തി ഗില്ലസ്‌പി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 16 നവം‌ബര്‍ 2020 (11:53 IST)
ലോക ക്രിക്കറ്റിൽ ഇന്ത്യക്ക് എക്കാലവും പ്രശ്‌നമായിരുന്നത് ശക്തമായ ഒരു പേസ് നിരയുടെ അസാന്നിധ്യമായിരുന്നു. സഹീർ ഖാൻ,ജവഗൽ ശ്രീനാഥ് തുടങ്ങി മികച്ച പ്രകടനം നടത്തിയ ചുരുങ്ങിയ പേസർമാരാണ് ഇന്ത്യക്കുണ്ടായിരുന്നത്.ഇന്ത്യൻ ടീമിന് മികച്ച ഒരു പേസ് നിര രൂപപെട്ടത് അടുത്തിടെയാണ്. ജസ്പ്രീത് ബുമ്ര. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ എന്നിവരെല്ലാം ഇന്ത്യൻ പേസ് നിരയെ ലോകനിലവാരത്തിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചവരാണ്.

ഇപ്പോളിതാ ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍ക്കിടയിലായിരിക്കും ബുമ്രയുടെ സ്ഥാനമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഓസീസ് പേസ് താരം ജേസൺ ഗില്ലസ്‌പി. ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് നിരയാണിത്. മുൻപ് വന്നവരോടൊക്കെ ആദരവ് നിലനിർത്തിയാണ് ഇത് പറയുന്നത്. മുഹമ്മദ് ഷമിയടക്കമുള്ള പേസർമാർ മികച്ച നിലവാരം കാണിക്കുന്നു. അതേസമയം മൂന്ന് ഫോര്‍മാറ്റിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്ന ബുമ്ര ഇന്ത്യയുടെ എക്കാലത്തേയും മികച്ച താരമായിട്ടായിരിക്കും പടിയിറങ്ങുകയെന്നും ഗില്ലസ്‌പി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :