ബാറ്റിനും പാഡിനും ഇടയിൽ ഒരു ട്രക്കിന് പോകാനുള്ള സ്ഥലമുണ്ട്, ഇന്ത്യൻ ഓപ്പണർമാരെ പരിഹസിച്ച് ഗവാസ്‌കർ

അഭിറാം മനോഹർ| Last Modified വെള്ളി, 18 ഡിസം‌ബര്‍ 2020 (13:12 IST)
ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇത്തവണ ഇന്ത്യൻ ഓപ്പണർമാരായ പൃത്വി ഷായും മായങ്ക് അഗർവാളും കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ വെറും രണ്ട് പന്തുകൾ മാത്രം നേരിട്ട് പൃഥ്വി ഷാ മടങ്ങിയപ്പോൾ 40 പന്തുകളിൽ 2 ബൗണ്ടറിയടക്കം 17 റൺസാണ് മായങ്ക് നേടിയത്. മത്സരത്തിൽ ഇരു താരങ്ങളും ക്ലീൻ ബൗൾഡ് ആവുകയായിരുന്നു.

അതേസമയം ഇന്ത്യയുടെ രണ്ട് ഓപ്പണർമാർക്കുമെതിരെ രൂക്ഷവിമർശന്വുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ താരമായ സുനിൽ ഗവാസ്‌കർ. പൃഥ്വി ഷായുടെ ബാറ്റിനും പാഡിനും ഇടയിൽ വലിയ വിടവുണ്ടായിരന്ന്നുവെന്നും മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇത്രയും ഗ്യാപ് ഉണ്ടെങ്കിൽ അതിനർഥം നിങ്ങൾ അപകടത്തിലാണെന്നതാണെന്നും ഗവാസ്‌കർ പറഞ്ഞു.

അതേസമയം മായങ്ക് അഗർവാളിന്റെ വിക്കറ്റും ഇത്തരത്തിൽ തന്നെയായിരുന്നുവെന്ന് ഗവാസ്‌കർ പറയുന്നു. ആ ബാറ്റിനും പാഡിനും ഇടയിൽ ഒരു ട്രക്കിന് കടന്നുപോകാൻ സ്ഥലം ഉണ്ടായിരുന്നു എന്നാണ് ഗവാസ്‌ക്കറുടെ പരിഹാസം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :