അടുത്ത ഐപിഎല്ലിൽ ചെന്നൈ നിലനിർത്തേണ്ടത് ഈ മൂന്ന് പേരെ, നിർദേശവുമായി ഗംഭീർ

അഭിറാം മനോഹർ| Last Modified ഞായര്‍, 17 ഒക്‌ടോബര്‍ 2021 (08:58 IST)
ഐപിഎല്ലിൽ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ചെന്നൈ ആരാധകരെ ഏറ്റവും അലട്ടുന്നത് അടുത്ത സീസണിന് മുന്നോടിയായി നടക്കാനുള്ള താരലേലമാണ്. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ടീം ആക്കുന്നതിൽ ചെന്നൈയെ സഹായിച്ച പലതാരങ്ങളെയും താരലേലത്തിൽ ടീമിന് കൈവിടേണ്ടതായി വരും എന്നതിനാൽ ചെന്നൈ ടീം തന്നെ ഐപിഎൽ താരലേലത്തോടെ മറ്റൊരു ടീമായി മാറും.

ഇപ്പോഴിതാ താരലേലത്തിൽ ചെന്നൈ ഏതെല്ലാം താരങ്ങളെയാണ് ചെന്നൈ നിലനിർത്തേണ്ടതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ. സീസണിൽ ചെന്നൈ വിജയങ്ങളുടെ ശിൽപിയായ റുതുരാജ് ഗെയ്‌ക്ക്‌വാദിനെയാണ് ആദ്യമായി ചെന്നൈ നിലനിർത്തേണ്ടത്. ഐപിഎൽ 2021 സീസണിലെ ഓറഞ്ച് ക്യാപ് വിജയി കൂടിയാണ് റുതുരാജ്.

റുതുരാജിനൊപ്പം ഓപ്പനിങിൽ അടിച്ചുകസറി ചെന്നൈയുടെ കിരീടനേട്ടത്തിൽ സുപ്രധാനമായ പങ്കുവഹിച്ച ഫാഫ് ഡുപ്ലെസിയാണ് രണ്ടാമ‌ത് താരം. പ്രായം 37 ആയെങ്കിലും മൈതാനത്ത് ഇന്നും തീ വിതയ്ക്കാൻ ഡുപ്ലെസിക്കാവുന്നുണ്ട്.

ബാറ്റുകൊണ്ടും ബോളുകൊണ്ടും ഫീല്‍ഡിംഗ് മികവുകൊണ്ടും ചെന്നൈക്കായി തിളങ്ങിയ രവീന്ദ്ര ജഡേജയെ ആണ് മൂന്നാമതായി ചെന്നൈ നിലനിര്‍ത്തേണ്ട താരമെന്ന് ഗംഭീര്‍ പറയുന്നു. ധോണി നായകസ്ഥാനം ഒഴിയുന്നതോടെ ജഡേജയയിരിക്കും നായകസ്ഥാനത്തെത്തുക എന്നാണ് കരുതപ്പെടുന്നത്.

അതേസമയം അടുത്ത സീസണി‌ലും മത്സരിക്കാൻ തയ്യാറാണെങ്കിൽ ചെന്നൈ ധോണിയെ നിലനിർത്തുമെന്ന് പറയുന്നു.അതേസമയം ലിസ്റ്റിൽ ചെന്നൈയുടെ എക്കാലത്തെയും മികച്ച ഐപിഎൽ താരമായ സുരേഷ് റെയ്‌നയുടെ പേരില്ല എന്നത് ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ മികച്ച പ്രകടനം നടത്താൻ താരത്തിനായിരുന്നില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :