ഇന്ത്യന്‍ ടീമിന്റെ കോച്ചായി മൈക്ക് ഹസിയെ നിയമിക്കണമെന്ന് ധോണി

എംഎസ് ധോണി , ഡങ്കന്‍ ഫ്ളെച്ചര്‍ , ഗാരി ക്രിസ്റ്റ്യന്‍ , മൈക്ക് ഹസി
മുംബൈ| jibin| Last Modified വെള്ളി, 2 ജനുവരി 2015 (14:12 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി മുന്‍ ഓസ്ട്രേലിയന്‍ താരം മൈക്ക് ഹസിയെ നിയമിക്കണമെന്ന് മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. നിലവിലെ പരിശീലകന്‍ ഡങ്കന്‍ ഫ്ളെച്ചറിന്‍്റെ കാലാവധി 2015 ലോകകപ്പോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ഹസിയെ ഇന്ത്യന്‍ ടീമിന്റെ കോച്ചായി കൊണ്ടു വരണമെന്ന് ധോണി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യക്ക് ലോകകപ്പ് വിജയം നേടിക്കൊടുത്ത മുന്‍പരിശീലകന്‍ ഗാരി ക്രിസ്റ്റ്യന്റെ പിന്‍ഗാമിയാകാന്‍ ഹസിക്കാവുമെന്നും. ഇതുവഴി ക്രിസ്റ്റ്യന്റെ കാലത്തെ സ്നേഹവും ഐക്യവും ടീമില്‍ തിരികെ എത്തിക്കാന്‍ സാധീക്കുമെന്നും ധോണി ബിസിസിഐ അധികൃതരെ ധരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

ഐപിഎല്ലില്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സഹതാരമായിരുന്നു ഹസി. അതേസമയം 2015 ക്രിക്കറ്റ് ലോകകപ്പോടെ ധോണി ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്നും വാര്‍ത്തകള്‍ ഉയരുന്നുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :