കോലിയേയും രോഹിത്തിനെയും ഞാൻ ആസ്വദിക്കാറുണ്ട് എന്നാൽ എന്നെ മയക്കികളഞ്ഞത് അവന്റെ ബാറ്റിംഗാണ്: സൗരവ് ഗാംഗുലി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 5 ഏപ്രില്‍ 2021 (20:18 IST)
ഇപ്പോഴത്തെ ഇന്ത്യൻ ടീമിലെ തനിക്കേറ്റവും
കൂടുതൽ പ്രിയപ്പെട്ട കളിക്കാരൻ ആരാണെന്ന് വ്യക്തമാക്കി മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. യുട്യൂബ് ഷോയില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് തന്റെ പ്രിയതാരമാരാണെന്ന് ഗാംഗുലി തുറന്നു പറഞ്ഞത്.

എല്ലാവരും എന്റെ ഇഷ്ടതാരങ്ങളാണ്. കൂടുതൽ ആസ്വദിക്കുന്നത് കോലിയുടെയും രോഹിത്തിന്റെയും ബാറ്റിങ്ങാണ്. എന്നാൽ എന്നെ വീഴ്‌ത്തി കളഞ്ഞത് റിഷഭ് പന്തിന്റെ ബാറ്റിങ്ങാണ്.
യഥാര്‍ഥ മാച്ച് വിന്നറാണു പന്ത്. ഒറ്റയ്ക്കു കളി ജയിപ്പിക്കാന്‍ കെല്‍പുള്ളയാള്‍. ഗാംഗുലി പറഞ്ഞു.

പ്രതിഭാധനരായ ഒരുപാട് ക്രിക്കറ്റ് താരങ്ങൾ ഇവിടെയുണ്ട്. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും മിടുക്കരാണ്. ഷാര്‍ദൂല്‍ താക്കൂറിന്റെ ധൈര്യവും മനക്കരുത്തും ഇഷ്ടപ്പെടുന്നയാളാണു ഞാന്‍. ഗാംഗുലി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :