കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത

അവൻ ചെറുപ്പമാണ്, ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരിൽ ഒരാൾ: ഗാംഗുലി

Last Modified: ബുധന്‍, 25 നവം‌ബര്‍ 2020 (15:52 IST)

ഇപ്പോഴുള്ളതിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് ബാറ്റ്സ്മന്മാർ ആരെന്ന് വെളിപ്പെടുത്തി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇപ്പോഴുള്ളതിൽ ഋഷഭ് പന്തും വൃദ്ധിമാൻ സാഹയുമാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാരെന്ന രീതിയിൽ മികച്ചവരെന്നാണ് ഗാംഗുലിയുടെ അഭിപ്രായം.
 
പന്തിനെ പറ്റി നമ്മൾ ആശങ്കപ്പെടേണ്ടതില്ല. അവൻ ചെറുപ്പമാണ്. പന്തിന്റെ ബാറ്റിങ്ങിലെ താളം ഉടൻ തിരിച്ചെത്തും. അവന് വഴി കാണിക്കേണ്ടതുണ്ട്, മികച്ച താരമാണ് പന്തെന്നും ഗാംഗുലി പറഞ്ഞു.ഓസ്ട്രേലിയക്കെതിരായ ഏകദിന,ടി20 പരമ്പരകൾക്കുള്ള ടീമിൽ നിന്നും മോശം ഫോമിനെ തുടർന്ന് പന്തിനെ ഒഴിവാക്കിയിരുന്നു.
 
ധോനിയുടെ പിൻഗാമിയായി വിലയിരുത്തപ്പെടുമ്പോഴും സ്ഥിരത കണ്ടെത്താനാവാത്തതാണ് പന്തിന് തിരിച്ചടിയായത്. ഇത്തവണ ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ പന്തിനായില്ല. അതേസമയം ഐപിഎല്ലിൽ സഞ്ജു സാംസൺ മികച്ച പ്രകടനം പുറത്തെടുത്തതോടെ പന്തിന്റെ നില പരുങ്ങലിലാകുകയായിരുന്നു.


வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
news

ഓസീസിനെതിരെ ഏറ്റവും കൂടുതൽ ഏകദിന റണ്ണുകൾ, പട്ടികയിൽ ഇപ്പോഴും സച്ചിൻ തന്നെ മുന്നിൽ

1991-2012 കാലയളവില്‍ 71 മത്സരങ്ങള്‍ സച്ചിന്‍ ഓസ്‌ട്രേലിയക്കെതിരേ ഏകദിന മത്സരങ്ങളിൽ ...

news

ദശാബ്‌ദത്തിലെ മികച്ച താരം ആര്? അഞ്ച് വിഭാഗങ്ങളിലും സാധ്യതാപട്ടികയിൽ ഇടം നേടി കിംഗ് കോലി

കോലിക്ക് പുറമെ ഇന്ത്യൻ താരമായ രവിചന്ദ്ര അശ്വിനും ഐസിസി പുരസ്‌കാരത്തിനായുള്ള ...

news

ഇന്ത്യൻ ബൗളർമാരെയും അറിയാം, അവരുടെ തന്ത്രങ്ങളെയും: വെല്ലുവിളിച്ച് ഓസീസ് കോച്ച്

ഇന്ത്യൻ ബൗളർമാരുടെ തന്ത്രങ്ങൾ ഓസീസ് താരങ്ങൾക്ക് പരിചിതമായി കഴിഞ്ഞതായും ലാംഗർ പറഞ്ഞു.

news

നാഷ്ണൽ ക്രിക്കറ്റ് അക്കാദമിയിലേയ്ക്ക് പോകാൻ ആരുപറഞ്ഞു ? രോഹിതിന്റെ നടപടിയിൽ ബിസിസിഐയ്ക്ക് കടുത്ത അതൃപ്തി

ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് പോകാതെ ഇന്ത്യയിലേയ്ക്ക് മടങ്ങിയ ...